Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാൻ അറിഞ്ഞിരുന്നില്ലെന്ന് ശരദ് പവാർ; ഞെട്ടൽ മാറാതെ എൻസിപി ക്യാമ്പ്,കാലുമാറിയത് പ്രമുഖർ

മുംബൈ: മാഹാരാഷ്ട്രയിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിവില്ലെന്ന് എൻസിപി തലവൻ ശരദ് പവാർ. രാഷ്ട്രീയ അട്ടിമറിക്ക് തൊട്ട് മുൻപ് ഞായറാഴ്ച രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു താൻ അറിഞ്ഞിരുന്നില്ലെന്ന് ശരദ് പവാർ പ്രതികരിച്ചത്.

ഇന്ന് രാവിലെയോടെയായിരുന്നു മുതിർന്ന എൻസിപി നേതാക്കൾ അടക്കമുള്ളവർ അജിത് പവാറിന്റെ വസതിയിൽ എത്തിയത്. ഇതോടെ ചില രാഷ്ട്രീയ അട്ടിമറികൾക്ക് സാധ്യതയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നു. ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ചപ്പോഴാണ് തനിക്ക് ഒന്നും അറിയില്ലെന്ന് ശരദ് പവാർ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിന് എംഎൽഎമാരുടെ യോഗം വിളിച്ച് ചേർക്കാൻ അധികാരം ഉണ്ടെന്നും പവാർ പറഞ്ഞു. അതേസമയം അജിത് പവാറിന്റെ നീക്കം ശരദ് പവാറിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിലവിൽ പൂണെയിലുള്ള ശരദ് പവാർ മുംബൈയിലേക്ക് തിരിച്ചു.

 shad-1

തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കമാണ് മുംബൈയിൽ ഇന്ന് അരങ്ങേറിയത്. ഞായറാഴ്ച ഉച്ചയോടെ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം അജിത് പവാർ രാജ്ഭവനിൽ എത്തുകയായിരുന്നു. മുതിര്‍ന്ന നേതാക്കളായ ഛഗന്‍ ഭുജ്പല്‍, പ്രുഫല്‍ പട്ടേല്‍, ധനനി മുണ്ടെ തുടങ്ങി 29 ഓളം നേതാക്കളാണ് അജിത് പവാറിനൊപ്പമുണ്ടായിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.

ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിട്ടാണ് അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തത്. എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനനി മുണ്ടെ, അനിൽ പാട്ടീൽ, ദലീപ് വൽസെപതി എന്നിവരും സത്യപ്രതിജ്‍ഞ ചെയ്തു. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരും രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി അജിത് പവാർ ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അജിതിനെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി സജീവമാക്കിയതായുള്ള വാർത്തകളും ഉണ്ടായിരുന്നു. ഏക്നാഥ് ഷിന്റെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗവുമായി ബിജെപി അത്ര ബന്ധത്തിലായിരുന്നില്ല. ബിജെപി നേതാക്കളും ഷിൻഡെ പക്ഷത്തെ നേതാക്കളും പരസ്യമായി കൊമ്പുകോർത്ത നിരവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏതെങ്കിലും നിർണായക അവസരത്തിൽ ഷിൻഡെ വിഭാഗവുമായുള്ള സഖ്യം അവസാനിപ്പിക്കേണ്ടി വന്നാൽ ഭരണം നിലനിർത്തണമെങ്കിൽ ബിജെപിക്ക് വലിയ പിന്തുണ ആവശ്യമായിരുന്നു. തുടർന്നാണ് അജിത് പവാറിനെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രങ്ങൾ ബിജെപി ആരംഭിച്ചത്.

അതേസമയം മറുവശത്താകട്ടെ ശരദ് പവാറിനോട് കടുത്ത അതൃപ്തിയിൽ തുടരുകയായിരുന്നു അജിത്. താൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനാകണമെന്നും ശരദ് പവാറിനോട് അജിത് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല മകൾ സുപ്രിയയ്ക്ക് ഉൾപ്പെടെ സ്ഥാനമാനങ്ങൾ നൽകുകയും ചെയ്തു. ഇതെല്ലാം അജിത്തിനെ ചൊടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+