Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രിയായിട്ട് 8 വര്‍ഷം.. രണ്ട് തവണയെ വിദേശത്ത് പോയിട്ടുള്ളൂ.. എന്നാല്‍ ചിലരൊക്ക..'; കെജ്രിവാള്‍

kejriwal

ന്യൂദല്‍ഹി: വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഒരു രാജ്യത്തിനും വികസിക്കാന്‍ കഴിയില്ല എന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫിന്‍ലാന്‍ഡ്, കേംബ്രിഡ്ജ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ പരിശീലനത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുമായി സംസാരിക്കവെ ആയിരുന്നു കെജ്രിവാളിന്റെ പ്രതികരണം.

ഫിന്‍ലന്‍ഡിലെ അധ്യാപക പരിശീലനത്തിന്റെ ചെലവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പരാമര്‍ശം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കേണ്ടതില്ലെന്ന ധാരണ വളരെക്കാലമായി നിലനില്‍ക്കുന്നുണ്ട് എന്നും നേരത്തെ ഇവിടെ സെമിനാറുകള്‍ ഉണ്ടായിരുന്നെങ്കില്‍ വേണ്ടത്ര പരിശീലനം ലഭിച്ചിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപകര്‍ക്ക് പരിശീലനത്തേക്കാള്‍ മികച്ച നിക്ഷേപം മറ്റൊന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആം ആദ്മി സര്‍ക്കാരിന് അധ്യാപകരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കാന്‍ കഴിഞ്ഞു. എട്ട് വര്‍ഷമായി ഞാന്‍ മുഖ്യമന്ത്രിയാണ്. എന്നാല്‍ ഇതിനിടെ താന്‍ രണ്ട് തവണ മാത്രമാണ് വിദേശത്ത് പോയത് എന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മദര്‍ തെരേസ മരിച്ചപ്പോല്‍ റോമിലും പിന്നീട് ദക്ഷിണ കൊറിയയില്‍ പോയതും മാത്രമാണ് തന്റെ മുഖ്യമന്ത്രിക്കാലത്തെ വിദേശ സന്ദര്‍ശനം എന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകരെ മറ്റ് രാജ്യങ്ങളിലേക്ക് പരിശീലനത്തിന് അയയ്ക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. എനിക്ക് വിദേശത്തേക്ക് പോകാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ ചില നേതാക്കള്‍ മാസം തോറും പോകുന്നു. അധ്യാപകര്‍ക്ക് മികച്ച അന്താരാഷ്ട്ര അനുഭവം ലഭിക്കണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അന്താരാഷ്ട്ര സ്‌കൂളുകളേക്കാള്‍ മികച്ചതായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ സ്‌കൂളുകളും മികച്ച രീതികള്‍ ഉള്‍ക്കൊള്ളണം എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഞങ്ങളുടെ വിമര്‍ശകര്‍ പോലും സമ്മതിക്കും. അതിന് കാരണം ഞങ്ങളല്ല, അധ്യാപകരാണ് എന്നാണ് കെജ്രിവാള്‍ പറഞ്ഞത്. നേതാക്കള്‍ വിദ്യാഭ്യാസ നയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ഇന്ത്യ പണ്ടേ ഒരു വിപ്ലവം രചിച്ചേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2015 മുതല്‍ അടിസ്ഥാന സൗകര്യങ്ങളും തൊഴില്‍ അന്തരീക്ഷവും മെച്ചപ്പെട്ടു. അതേസമയം അധ്യാപകരുടെ ഹാജര്‍നില, ഫലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ ചോദ്യം വര്‍ഷങ്ങളായി സ്‌കൂള്‍ ജീവനക്കാര്‍ നടത്തുന്ന പ്രയത്‌നത്തെ അപമാനിക്കലാണ് എന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+