എനിക്ക് ജനങ്ങളോട് നേരിട്ട് സംസാരിക്കണം; സുരക്ഷാ കവചം ഒഴിവാക്കി അമിത്ഷാ
ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറില്‍ നടന്ന പിപാടിക്കിടെ അദ്ദേഹത്തിന്റെ സുരക്ഷക്കായി വച്ചിരുന്ന ഗ്ലാസ് ഷീല്‍ഡ് ബുള്ളറ്റ് പ്രൂഫ് കവചം എടുത്ത് മാറ്റി. ശേഷം എനിക്ക് ഞാന്‍ ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീര്‍ ലഫ്റ്റണന്ഡറ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോടൊപ്പം അദ്ദേഹം കാശ്മീരിലെ ഷെര്‍ എ കാശ്മീര്‍ കണ്‍വന്‍ഷന്‍ സെന്ററലൂടെ നടക്കുന്നതും ബുള്ളറ്റ് പ്രൂഫ് കവചം മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് സുരക്ഷാ അംഗങ്ങള്‍ കവചം പൊളിച്ച് കളയുകയായിരുന്നു.

താന്‍ ഏറെ പരിഹസിക്കപ്പെട്ടുവെന്നും. അപലപിക്കപ്പെട്ടു വെന്നും. ഇന്നെനിക്ക് തുറന്നു സംസാരിക്കണമെന്നും അതുകൊണ്ടാണ് ബുള്ളറ്റ് പ്രൂഫ് കവചമോ മറ്റു സുരക്ഷയോ ഇവിടെ ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനോട് സംസാരിക്കണമെന്നാണ് ഫാറൂഖ് സഹേബ് എന്നോട് നിര്‍ദേശിച്ചിരുന്നത്. . എന്നാല്‍ യുവാക്കളോടും താഴ്വരയിലെ ജനങ്ങളോടുമാണ് ഞാന്‍ സംസാരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ ജമ്മുകാശ്മീരിലെ പ്രത്യേക പദവിയുണ്ടായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും കാശ്മീരിനെ രണ്ടായി തിരിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കുികയും ചെയ്തതിന് ശേഷം അമിത് ഷാ യുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. അതിന് മുമ്പ്് അദ്ദേഹം 2019ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ കശ്മീര്‍ സന്ദര്‍ശിക്കാനായി എത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിന് കാരണം ജമ്മുകാശ്മീറിനെയും ലഡാക്കിനേയും വികസനത്തിന്റെ പാതയിലെത്തിക്കാനാണെന്നും 2024ല്‍ നിങ്ങള്‍ക്ക് അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അമിത്ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് താഴ്‌വരയില്‍ 5000 സുരക്ഷാ ഉദ്യോഗസ്ഥരെകൂടി ഉള്‍പ്പെടുത്തി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
ശനിയാഴ്ച ശ്രീനഗറിലെത്തിയ അദ്ദേഹം ഈ വര്‍ഷം ആദ്യം ഭീകരര്‍ കൊലപ്പെടുത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും കശ്മീരിലെ സുരക്ഷാ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാകുന്ന ഇന്നലെ രാവിലെ അദ്ദേഹം ഗന്ദര്‍ബാലിലെ ഖീര്‍ ഭവാനി ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു.
ക്ഷേത്ര ദര്‍ശനത്തിനായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിലാണ് ജമ്മു കശ്മീരിന്റെ സ്ഥാനമെന്നും ജമ്മുവിന് ഇനി വിവേചനം അനുഭവിക്കേണ്ടി വരില്ലെന്നും കഴിഞ്ഞ ദിവസം അമിത് ഷാ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വികസനത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും ജമ്മു കശ്മീരില്‍ അത് തുടങ്ങിക്കഴിഞ്ഞുവെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സര്‍വീസ് ആരംഭിക്കുമെന്നും ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications