കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂന്തോട്ടത്തില്‍ മൂത്രമൊഴിയ്ക്കുന്ന(!) കേന്ദ്ര മന്ത്രി... അതാണ് ഗഡ്കരി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ചെടിയുടേയും മരത്തിന്റേയും ചുവട്ടില്‍ മൂത്രമൊഴിച്ചുനടന്ന ഒരു ബാല്യകാലം ഒട്ടുമിക്ക മലയാളി(ആണ്‍കുട്ടി)കള്‍ക്കും ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറി. എല്ലാവരും മൂത്രശങ്ക തീര്‍ക്കാന്‍ അടച്ചുറപ്പുള്ള മുറികള്‍ മാത്രം ഉപയോഗിച്ച് തുടങ്ങിരിയ്ക്കുന്നു.

എന്നാല്‍ വ്യത്യസ്തനായ രു മനുഷ്യനെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. കക്ഷി ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്, കേന്ദ്ര മന്ത്രിയാണ്... നമ്മുടെ നിതിന്‍ ഗഡ്കരി.

Nitin Gadkari

തന്റെ മൂത്രം പൂന്തോട്ടത്തിലെ ചെടികള്‍ക്ക് നല്‍കുന്നതിനെ കുറിച്ചാണ് കേന്ദ്ര മന്ത്രി പറയുന്നത്. അത് വലിയ മാറ്റം ഉണ്ടാക്കിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. നാഗ്പൂരില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വച്ചായിരുപന്നു മന്ത്രിയുടെ വെളിപ്പെടുത്തലും ഉപദേശവും.

തന്റെ മൂത്രം അമ്പത് ലിറ്റര്‍ വീപ്പയില്‍ സംഭരിച്ച് വയ്ക്കാറുണ്ട്. അത് പൂന്തോട്ടതിതലെ ചെടികള്‍ക്ക് ഒഴിച്ച് നല്‍കാന്‍ തോട്ടക്കാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്നാണ് മന്ത്രി പറയുന്നത്.

മൂത്രം ഒഴിച്ച ചെടികള്‍ മറ്റ് ചെടികേേളാക്കാള്‍ നന്നായി വളര്‍ന്നത്രെ. മനുഷ്യ മൂത്രത്തില്‍ യൂറിയയും നൈട്രജനും ഉള്ളതുകൊണ്ടാണ് ഇതെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ ഈ രീതി പിന്തുടരണം എന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കുന്നു. ഓറഞ്ച് ചെടികളില്‍ ആണത്രെ മൂത്രത്തിന്റെ ഗുണം ശരിയ്ക്കും തിരിച്ചറിഞ്ഞത്.

സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്. ഗഡ്കരിലീക്ക്‌സ് എന്ന ഒരു ഹാഷ്ടാഗും ട്വിട്ടറില്‍ ചില വിരുതന്‍മാര്‍ സൃഷ്ടിച്ചിട്ടുണ്ട്.

English summary
At an event in Nagpur, the Union minister Nitin Gadkari said that he watered the plants in his Delhi bungalow with his own urine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X