രണ്ടും കൽപ്പിച്ച് വ്യോമസേന, ആക്രമണത്തിനു തയ്യാർ, പാകിസ്താന്റെ ആണവശേഖരം തകര്‍ക്കും
അതിർത്തിക്കപ്പുറമുള്ള ശത്രുക്കളെ കണ്ടെത്താനും പ്രതിരോധിക്കാനും അവയെ തകർക്കാനുമുള്ള ശേഷി വ്യോമ സേനയ്ക്കുണ്ടെന്നു അദ്ദേഹം പറഞ്ഞു
ദില്ലി: ശത്രു രാജ്യങ്ങളുടെ ഏതു ആക്രമണവും നേരിടാൻ ഇന്ത്യൻ വ്യോമസേന തയ്യാറാണെന്നു സേനാമേധാവി മാര്‍ഷല്‍ ബി.എസ്.ധനോവ. ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പാകിസ്താന്റെ ആണവശേഖരം തകര്‍ക്കുമെന്നും ധനോവ മുന്നറിയിപ്പു നല്‍കി. അതിർത്തിക്കപ്പുറമുള്ള ശത്രുക്കളെ കണ്ടെത്താനും പ്രതിരോധിക്കാനും അവയെ തകർക്കാനുമുള്ള ശേഷി വ്യോമ സേനയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയോടും പാകിസ്താനോടും ഒരുപോലെ യുദ്ധം നടത്താന്‍ വ്യോമസേന തയ്യാറാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കും. ചൈനയെ നേരിടാന്‍ ആവശ്യമായ കഴിവു നമുക്കുണ്ടെന്നും ധനോവ പറഞ്ഞു. ദോക് ലാ മേഖലയില്‍നിന്ന് ചൈനീസ് സേന ഇതുവരെയും പിന്‍വലിഞ്ഞിട്ടില്ല. ടിബറ്റിലെ ചുംബി താഴ്‌വരയില്‍ ചൈനീസ് സേന ഇപ്പോഴുമുണ്ട്. അവര്‍ പിന്മാറുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ധനോവ കൂട്ടിച്ചേര്‍ത്തു. ദോക് ലായുടെ പടിഞ്ഞാറന്‍ ഭാഗത്താണ് ചുംബി താഴ്‌വര സ്ഥിതി ചെയ്യുന്നത്.
സർക്കാർ തിരുമാനിക്കുന്ന ഏതു മിന്നലാക്രമണവും നടത്താൻ തങ്ങൾ സജ്ജമാണ്, സേനയ്ക്ക് യുദ്ധത്തിന് വേണ്ടത് 42 ഓളം വിമാനവ്യൂഹങ്ങളും അതിനു ആവശ്യമായ സൈനികരുമാണ്. 2032ഓടെ അത് സേനയ്ക്ക് ലഭ്യമാവും. എന്നാല്‍ ഇതിന്റെ അര്‍ത്ഥം ഇപ്പോള്‍ ഒരു യുദ്ധത്തെ പ്രതിരോധിക്കാന്‍ സേനയ്ക്ക് സാധ്യമാവില്ലെന്നല്ല- അദ്ദേഹം പറഞ്ഞു.
ചൈനയോടും പാക്കിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാന്‍ ഇന്ത്യ തയ്യാറായിരിക്കണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചൈനയും പാകിസ്താനും പലവിധത്തില്‍ ഭീഷണി ഉയര്‍ത്തുന്നു. പാകിസ്താനുമായി ഒരു വിധത്തിലും പൊരുത്തപ്പെട്ടു പോകാനാകാത്ത സ്ഥിതിയാണ്. ചൈന ക്ഷമ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നാം കരുതലോടെയിരിക്കണം. ആണവായുധങ്ങള്‍ കൈയിലുള്ള രാജ്യങ്ങള്‍ യുദ്ധത്തിനു മുതിരില്ല എന്നത് തെറ്റായ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications