വ്യോമസേന ഉദ്യോസ്ഥന്റെ മൃതദേഹം 16 പ്ലാസ്റ്റിക് കവറുകളില്‍!പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
വ്യോമസേനാ ഉദ്യോഗസ്ഥനായ വിപിന്‍ ശുക്ലയാണ് കൊല്ലപ്പെട്ടത്
ചണ്ഡീഗഡ്: സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി കവറില്‍ നിക്ഷേപിച്ച വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് സംഭവം. വ്യോമസേനയിലെ കോര്‍പ്പറലായ വിപിന്‍ ശുക്ലയാണ് കൊല്ലപ്പെട്ടത്. ഭിസിയാന വ്യോമ സേന സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനും ഭാര്യയുമാണ് അറസ്റ്റിലായത്.
സംശയം തോന്നാതിരിക്കാന്‍ മൃതദേഹം നിറച്ച പ്ലാസ്റ്റിക് കവറുകള്‍ വീടിന്റെ വിവിധ മൂലകളില്‍ നിക്ഷേപിക്കുകയായിരുന്നു. 27കാരനായ വിപിന്‍ ശുക്ലയാണ് കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും പുറമേ കൊലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ മൃതദേഹം മുറിച്ച് പ്ലാസ്റ്റിക് കവറില്‍ നിറയ്ക്കുന്നതിന് മറ്റൊരു ബന്ധുവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം കണ്ടെടുത്തു
കേസിലെ പ്രതി സുലേഷ് കുമാറിന്റെ വീട്ടില്‍ നിന്നാണ് 27കാരനായ വിപിന്‍ ശുക്ലയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ നിക്ഷേപിച്ച നിലയില്‍ പോലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

തട്ടിക്കൊണ്ടുപോയ കേസില്‍
ഫെബ്രുവരി എട്ടുമുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് വിപിന് ഭാര്യ കുങ്കും ഫെബ്രുവരി 15ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിപിനെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

പ്ലാസ്റ്റിക് കവറില്‍
അന്വേഷണത്തിന്റെ ഭാഗമായി എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് സുലേഷ് കുമാറിന്റെ വീടിന്റെ പരിസരത്തുനിന്നുണ്ടായ ദുര്‍ഗന്ധത്തിന്റെ ഉറവിടം പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച രീതിയില്‍ മതദേഹം കണ്ടെത്തിയത്.

വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നത്
അറസ്റ്റ് ചെയ്ത സുലേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിപിന് തന്റെ ഭാര്യ അനുരാധയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

വിവാഹം കഴിയ്ക്കാന്‍ ആവശ്യം
അനുരാധ ഗര്‍ഭിണിയായിരുന്നുവെന്നും അതിനാല്‍ വിവാഹം കഴിയ്ക്കാനുള്ള ആവശ്യം നിരസിയ്ക്കുകയും ബന്ധത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അനുരാധയും ഭര്‍ത്താവും സഹോദരനും ചേര്‍ന്നുള്ള ഗൂഡാലോചനയെത്തുടര്‍ന്ന് വിപിനിനെ കൊലപ്പെടുത്തിയത്.

വീട്ടിലേയ്ക്ക് ക്ഷണിച്ചു കൊലപ്പെടുത്തി
വീടുമാറുകയാണെന്നും അതിനാല്‍ സാധനങ്ങള്‍ മാറ്റാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ശുക്ലയെ വീട്ടിലേയ്ക്ക്് ക്ഷണിച്ച ശേഷമായിരുന്നു മുന്‍കൂട്ടി തീരുമാനിച്ച പദ്ധതി നടപ്പിലാക്കിയത്. കോടാലി കൊണ്ട് ആക്രമിച്ച കൊലപ്പെടുത്തിയ ശേഷം പുതിയയാതി മാറിയ ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

മുറിച്ച് കഷ്ണങ്ങളാക്കി
ഫെബ്രുവരി 19ന് മുറിച്ച് കഷ്ണങ്ങളാക്കിയ മൃതശരീരം 16 പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇവയില്‍ ചിലത് വാര്‍ഡോബിലും ചിലത് ഫ്രിഡ്ജിനുള്ളിലും സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications