Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് മുട്ടന്‍ പണി, ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ 50 ലക്ഷം രൂപ വരെ..!!

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് മുട്ടന്‍ പണി വരുന്നു. പണം വാങ്ങിയുള്ള പ്രമോഷനുകളെ കുറിച്ച് ഫോളോവേഴ്‌സിനെ അറിയിക്കാതിരുന്നാല്‍ വന്‍ പിഴ ചുമത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വഴി വലിയ രീതിയില്‍ പല കമ്പനികളും പേയ്ഡ് പ്രൊമോഷന്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ പലപ്പോഴും ഇത് പേയ്ഡ് പ്രൊമോഷന്‍ ആണ് എന്ന് പറയാറില്ല.

അതിനാല്‍ പല ഉപഭോക്താക്കളും പറ്റിക്കപ്പെടുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇത് അവസാനിപ്പിക്കാനാണ് പണം വാങ്ങിയുള്ള പ്രമോഷനുകളെ കുറിച്ച് ഫോളോവേഴ്‌സിനെ അറിയിക്കാതിരുന്നാല്‍ ഭീമമായ പിഴ ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പിഴയായി 50 ലക്ഷം രൂപ വരെ വാങ്ങുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ആലോചന.

1

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പ്രശസ്തരും അല്ലാത്തവരുമായ ബ്രാന്‍ഡുകള്‍ അവരുടെ ഫോളോവേഴ്സിന്റെ എണ്ണം അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങള്‍ അവരുടെ പേജുകളില്‍ പ്രൊമോട്ട് ചെയ്യാന്‍ സമീപിക്കാറുണ്ട്. ഇത്തരത്തില്‍ പ്രോക്സി പ്രമോഷനുകളില്‍ ഏര്‍പ്പെടുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഇനി പണം നല്‍കിയുള്ള പ്രമോഷനുകള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.

2

ഡിസംബര്‍ 24-ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കായി ഉപഭോക്തൃകാര്യ മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസിനോട് പറഞ്ഞു. അതിനാല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഉല്‍പ്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതിന് പണം വാങ്ങിയെന്ന് അവരുടെ ഫോളോവേഴ്‌സിന് അറിയിക്കുന്നത് ഉറപ്പാക്കേണ്ടതുണ്ട്.

3

തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ പ്രോക്സി പെയ്ഡ് പ്രൊമോഷനില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഫോളോവേഴ്‌സിനോട് വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍, അവര്‍ക്കെതിരെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിക്ക് (സിസിപിഎ) പരാതി നല്‍കാമെന്നും 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഉല്‍പ്പന്നങ്ങള്‍ അന്ധമായി പ്രൊമോട്ട് ചെയ്യുന്നു.

4

ഒരു ഉല്‍പ്പന്നം ഉപയോഗിക്കുന്നതിന് അവരുടെ കാഴ്ചപ്പാടുകളിലൂടെ അവര്‍ അവരുടെ ഫോളോവേഴ്‌സിനെ പരോക്ഷമായി സ്വാധീനിക്കുന്നു. അവര്‍ക്ക് പ്രസ്തുത ഉല്‍പ്പന്നങ്ങളെക്കുറിച്ച് പൂര്‍ണ്ണമായി അറിയണമെന്ന് പോലുമില്ല. ഇത് അനിഷ്ടകരമായ നിരവധി സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ഇത്തരത്തിലുള്ള പ്രോക്‌സി പ്രൊമോഷനുകള്‍ തടയാന്‍ നിലവില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങളൊന്നുമില്ല.

5

എന്നാല്‍ ഇത് തടയാന്‍ നിയമങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാമ്പത്തിക സ്വാധീനം ചെലുത്തുന്നവര്‍ക്കും ഇത് ബാധകമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികളില്‍ നിന്ന് സൗജന്യ ഉല്‍പ്പന്നങ്ങള്‍ നേടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അവ സ്വീകരിക്കുന്നതിന് നികുതി നല്‍കേണ്ടിവരും.

6

കാര്‍, മൊബൈല്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ പോലുള്ള ഒരു ഉല്‍പ്പന്നം ലഭിക്കുകയും അവ സൂക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ ഒരു ശതമാനം ടിഡിഎസ് നല്‍കുന്നതിന് അവര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ സേവനങ്ങള്‍ ഉപയോഗിച്ചതിന് ശേഷം ഉല്‍പ്പന്നം കമ്പനിക്ക് തിരികെ നല്‍കിയാല്‍, അവര്‍ നികുതിയൊന്നും നല്‍കേണ്ടതില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+