Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ ഒന്നിപ്പിക്കണമെങ്കിൽ ബിജെപി ഉള്ളിടത്ത് പോയി മുദ്രാവാക്യം വിളിക്കണം, രാഹുൽ ഗാന്ധിയോട് എസ്എഫ്ഐ

തിരുവനന്തപുരം: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. "വിദ്യാഭ്യാസം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക" എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ രാജ്യത്ത് നടത്തുന്ന യാത്ര രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും കണ്ട് പഠിക്കാവുന്നതാണെന്ന് ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.

1

പിഎം ആർഷോയുടെ കുറിപ്പ്: "കോൺഗ്രസിന്റെ സീറ്റ് ജോഡോ'' അല്ലാത്ത മറ്റൊരു യാത്ര ഇന്ത്യൻ ഗ്രാമ - നഗരങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. രാഹുലിനും കോൺഗ്രസിനും കണ്ട് പഠിക്കാവുന്ന ഒരു യാത്ര. "വിദ്യാഭ്യാസം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക" എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി SFI- യുടെ വിവിധ ജാഥകൾ രാജ്യം മുഴുവൻ സഞ്ചരിക്കുകയാണ്. ഇന്ത്യയിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പാൻഡെമിക് കാലം രാജ്യവ്യാപകമായി വിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിച്ചു, കടുത്ത ഡിജിറ്റൽ വിഭജനം, ഓൺലൈൻ വിദ്യാഭ്യാസം ആക്സസ് ചെയ്യുന്നതിലെ ലിംഗ വ്യത്യാസം, വിദ്യാഭ്യാസ അവകാശങ്ങളെ ഉൾക്കൊള്ളാനുള്ള അഭാവം തുടങ്ങി നിരവധി കാര്യങ്ങൾ പ്രശ്‌നങ്ങളെ വഷളാക്കി.

വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

2

നിലവിലുള്ള പ്രശ്‌നങ്ങൾക്കൊപ്പം ബിജെപിയുടെ ദുഷിച്ച നയങ്ങളും കോർപ്പറേറ്റ് അനുകൂല സമീപനങ്ങളും രാജ്യത്തെ വിദ്യാഭ്യാസ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. പബ്ലിക് ഫണ്ടിംഗ് കുറയ്ക്കൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയം ശക്തമായി നടപ്പിലാക്കൽ, കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകൾ നടത്തുന്ന വിവേചനപരമായ രീതി എന്നിവ അവയിൽ ചിലത് മാത്രമാണ്. വിദ്യാഭ്യാസം അവകാശമാണോ സമ്പന്നന്റെ പ്രിവിലേജാണോ എന്ന ചോദ്യമാണ് ഇതുയർത്തുന്നത്.

3

സംഘപരിവാറും മറ്റ് ഹൈന്ദവ സംഘടനകളും പ്രചരിപ്പിക്കുന്ന കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചരിത്ര പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തി വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് ശ്രമിക്കുകയാണ്. സർവകലാശാലകളിൽ സംഘപരിവാർ നോമിനികളെ നിയമിച്ച് കേന്ദ്രസർവകലാശാലാ റിക്രൂട്ട്‌മെന്റുകളെ അട്ടിമറിക്കുന്നു. സർവ്വകലാശാലകളുടെ സംവരണ നയങ്ങൾ സംഘപരിവാർ പിന്തുണയുള്ള ഭരണകൂടങ്ങൾ ആസൂത്രിതമായി തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന സൗജന്യവും സാർവ്വത്രികവുമായ മികച്ച വിദ്യാഭ്യാസം അതിനാൽ ഒരു മിഥ്യയായി മാറി കൊണ്ടിരിക്കുകയാണ്.

4

അതിനാൽ, വിദ്യാഭ്യാസ സമ്പ്രദായത്തെ സ്വകാര്യവൽക്കരിച്ചും വാണിജ്യവൽക്കരിച്ചും വർഗീയവൽക്കരിച്ചും ഭരണഘടനാപരമായ അവകാശങ്ങളെ തുരങ്കം വയ്ക്കാനുള്ള ഈ ശ്രമത്തെ ചെറുക്കാൻ നമ്മൾ ഒരുമിച്ച് കൈകോർക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് യുവാക്കളുടെ വിദ്യാഭ്യാസവും ഭാവിയും സംരക്ഷിക്കുന്നതിനായി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുകയാണ്. 2022 ആഗസ്ത് 1-മുതൽ സെപ്റ്റംബർ 19 വരെ SFI യുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി 'March For Education' എന്ന പേരിൽ ഇന്ത്യ മുഴുവനും സംഘടിപ്പിച്ച ജാഥ ഗുജറാത്തിൽ സമാപിക്കും.

5

വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ മേഖലകളാക്കി തിരിച്ച്, രാജ്യം മുഴുവൻ കടന്ന് പോകുന്ന ജാഥ SFI - യുടെ ദേശീയ ഭാരവാഹികളാണ് നയിക്കുന്നത്. സഖാക്കൾ വി.പി സാനുവും നിതീഷ് നാരായണനും നയിച്ച തെക്കൻ മേഖലാ ജാഥ തിരുവനന്തപുരത്ത് സമാപിക്കുകയുണ്ടയായി. സംഘപരിവാർ ഫാഷിസം വിദ്യാഭ്യാസ മേഖലയിലടക്കം സമസ്ത മേഖലയിലും കൈ കടത്തി കാവി വൽക്കരിക്കാൻ നോക്കുമ്പോൾ സംഘപരിവാറിന് ശക്തി കുറഞ്ഞ ഇടങ്ങളിൽ വഴിപാട് ജാഥ നടത്തി മാർക്കറ്റ് ചെയ്യുകയല്ല SFI - ചെയ്യുന്നത്. സംഘ്പരിവാറിന്റെ ശക്തി കേന്ദ്രങ്ങളിലൂടെ അവരുടെ രാഷ്ട്രീയ അക്രമങ്ങളേയും ശാരീരിക അക്രമങ്ങളേയും വെല്ലു വിളിച്ച് ഉത്തരേന്ത്യൻ ഗ്രാമ നഗരങ്ങൾ കീഴടക്കി കൊണ്ടാണ് ഈ യാത്ര സഞ്ചരിക്കുന്നത്.

'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ

6

ജാഥക്ക് നേരെ ഒന്നിലേറെ ഇടങ്ങളിൽ RSS- ABVP- പോലീസ് കൂട്ട് കെട്ട് അക്രമം അഴിച്ചു വിട്ടു. അത്തരം അക്രമണങ്ങളെ ത്രിണവൽക്കരിച്ചു വിപ്ലവ വിദ്യാർത്ഥി ശക്തിയുടെ പ്രതിരോധം തീർത്താണ് SFI- ജാഥ മുന്നേറുന്നത്. ബിജെപിയെ എതിർക്കണമെങ്കിൽ - ഇന്ത്യയെ ഒന്നിപ്പിക്കണമെങ്കിൽ ബിജെപി ഉള്ളിടത്ത് പോകണം, അവരോട് നേർക്ക് നേരെ നിന്ന് മുദ്രാവാക്യം വിളിക്കാൻ ധൈര്യമുണ്ടാകണം, അവരുടെ ശക്തികേന്ദ്രങ്ങളിൽ കൂടെ യാത്ര ചെയ്ത് ആ നാട്ടുകാരെ കാണണം. കാരവനിൽ വിശ്രമ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും SFI - യെ കണ്ട് പഠിക്കാവുന്നതാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+