കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ നിന്ന് ബാലക്കോട്ട് ആക്രമിക്കാമായിരുന്നു;രാജ്നാഥ് സിംഗ്

Google Oneindia Malayalam News

താനെ: റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പാകിസ്താനിലേക്ക് പോകാതെ തന്നെ ബാലക്കോട്ട് ഭീകാരക്രമണ ക്യാമ്പുകള്‍ ഇന്ത്യയ്ക്ക് തകര്‍ക്കാന്‍ കഴിയുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മഹാരാഷ്ട്രയിലെ താനെയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫേല്‍ വിമാനം ഏറ്റുവാങ്ങിയ സമയത്ത് പൂജ നടത്തിയ സംഭവത്തേയും രാജ്നാഥ് സിംഗ് ന്യായീകരിച്ചു.

rajnathnew

റാഫേല്‍ വിമാനങ്ങള്‍ സ്വയം പ്രതിരോധത്തിന് ഉള്ളതാണ്. അല്ലാതെ ആക്രമണങ്ങള്‍ക്ക് ഉള്ളതല്ല. റാഫേല്‍ വിമാനത്തില്‍ നടത്തിയ ശസ്ത്ര പൂജയേയും പ്രസംഗത്തില്‍ രാജ്നാഥ് സിംഗ് ന്യായീകരിച്ചു. ഞാന്‍ വിമാനത്തില്‍ ഓം എന്ന് എഴുതി. തേങ്ങ ഉടച്ചു. അന്ത്യമില്ലാത്തെ പ്രപഞ്ചത്തേയാണ് ഓം സൂചിപ്പിക്കുന്നത്. തന്‍റെ വിശ്വാസത്തിന് അനുസരിച്ചാണ് അത് ചെയ്തത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിഖ് വിഭാഗക്കാരും അവരുടെ വിശ്വാസത്തിന് അനുസരിച്ച് ആമേന്‍, ഓംകാര്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. ഞാന്‍ ശസ്ത്ര പൂജ നടത്തുന്ന സമയത്ത് ഈ മതവിഭാഗങ്ങളില്‍ പെട്ടവരും അവിടെ സന്നിഹിതരായിരുന്നു, രാജ്നാഥ് സിംഗ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 36 യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് ഫ്രാന്‍സ് കൈമാറിയത്. ഫ്രാന്‍സില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിടെ റാഫേല്‍ വിമാനത്തിന്‍റെ നിര്‍മ്മാതാക്കളായ ദാസോ ഏവിയേഷന്‍റെ ബൊര്‍ദോയിലുള്ള യൂണിറ്റില്‍ എത്തിയാണ് വിമാനം രാജ്നാഥ് സിംഗ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ അദ്ദേഹം ജെറ്റ് വിമാനത്തിൽ നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായുള്ള'ശസ്ത്ര പൂജ' (ആയുധ പൂജ) നടത്തിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

<strong>ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍! രാത്രിയില്‍ പോലീസിന്‍റെ നാടകീയ നീക്കം</strong>ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍! രാത്രിയില്‍ പോലീസിന്‍റെ നാടകീയ നീക്കം

<strong>വട്ടിയൂര്‍ക്കാവില്‍ ബിജെപി നക്ഷത്രമെണ്ണും; ആഞ്ഞ് കൂട്ടിയിട്ടും വെറും 26000 വോട്ട് മാത്രമെന്ന്</strong>വട്ടിയൂര്‍ക്കാവില്‍ ബിജെപി നക്ഷത്രമെണ്ണും; ആഞ്ഞ് കൂട്ടിയിട്ടും വെറും 26000 വോട്ട് മാത്രമെന്ന്

കുഞ്ഞ് 'ആല്‍ഫൈനെ' കൊന്നത് ജോളിയല്ല? ചോദ്യം ചെയ്യലിനിടെ വിഷമിച്ച് ജോളി? കൈയ്യബദ്ധം?കുഞ്ഞ് 'ആല്‍ഫൈനെ' കൊന്നത് ജോളിയല്ല? ചോദ്യം ചെയ്യലിനിടെ വിഷമിച്ച് ജോളി? കൈയ്യബദ്ധം?

English summary
If we have rafale jet we could have struck balakot from India says Rajnath singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X