ഐഐടി വിദ്യാര്‍ഥി വായ്പ അടയ്ക്കാന്‍ വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു; പക്ഷേ ദളിതന്റെ അവയവം ആരെടുക്കാന്‍?
ആഗ്ര: ജാതിവിവേചനത്തിന്റെ പേരില്‍ ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത് പ്രതിഷേധം ആളികത്തുന്നുണ്ടെങ്കിലും ഇന്ത്യയിലെ ജാതിവിവേചനത്തിന്റെ കനലുകള്‍ അത്രപെട്ടെനൊന്നും കെട്ടടങ്ങുന്നതല്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് മറ്റൊരു ദളിതന്റെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ഐ ഐടി വിദ്യാര്‍ഥി വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു.
വാരണാസിയിലെ ഭാരണാസ് ഹിന്ദു സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ മേഹേഷ് ആണ് വൃക്ക വില്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വിദ്യാര്‍ഥി ദളിതനായതിനാല്‍ ആരും വൃക്ക വാങ്ങാന്‍ തയാറായിരുന്നില്ല. രഹസ്യമായി പലതവണ വൃക്ക വില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആശുപത്രിയില്‍ നിന്ന് ജാതി ചോദിച്ച് തിരികെ പറഞ്ഞയക്കുക്കുയയായിരുന്നു. ഇതോടെ തന്റെ മുന്നിലുണ്ടായ അവസാന മാര്‍ഗവും നഷ്ടപ്പെട്ടുവെന്നും താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും വിദ്യാര്‍ഥി സുഹൃത്തുക്കളോട് പറഞ്ഞു.

വായ്പ അടക്കമെന്നുള്ള ബാങ്ക് ജീവനക്കാരുടെ സമ്മര്‍ദ്ദം മൂലമാണ് താന്‍ വൃക്ക വില്‍ക്കാന്‍ തയാറായതെന്ന് മഹേഷ് പറയുന്നു. ഒരു രോഗിയായ തനിക്ക് പണം അടച്ചു തീര്‍ക്കാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലാതായതോടു ഇത്തരം കാര്യം ചിന്തിച്ചതെന്നും മഹേഷ് വ്യക്തമാക്കി. ഇതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ വൃക്ക വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് വേണ്ടി അഞ്ച് ആശുപത്രികളില്‍ താന്‍ കയറിയിറങ്ങിയിട്ടുണ്ടെന്ന് മഹേഷ് പറയുന്നു.
എന്നാല്‍ ദളിതനായതില്‍ ആരും കിഡ്‌നി വാങ്ങില്ലെന്ന് മറുപടിയായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയത്. പണമില്ലാതെ വന്നപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഗ്രാമത്തില്‍ 4000 രൂപയ്ക്ക് തൂപ്പുക്കാരന്റെ ജോലി ചെയ്തു വരികയാണ്. എന്നാല്‍ ഈ തുക തന്റെ മരുന്നുകള്‍ക്ക് പോലും തികയുന്നില്ലെന്ന് ഇയാള്‍ പറയുന്നു. ഇതേ സമയം മഹേഷിന്റെ ഈ കഥ അറിഞ്ഞിട്ട് ഐഐടിയിലെ പൂര്‍ വിദ്യാര്‍ഥിയും അധ്യാപകനുമായ സന്ദീപും മറ്റു സുഹൃത്തുക്കളും ചേര്‍ന്ന് പണം സ്വരൂപിക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍.












Click it and Unblock the Notifications