കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ കടയില്‍ നടത്തിയ റെയ്ഡില്‍ അനധികൃത പണം പിടിച്ചെടുത്തു; പ്രതിഷേധവുമായെത്തിയ എഎംഎംകെ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ്

Google Oneindia Malayalam News

തേനി: തമിഴ്‌നാട്ടിലെ തേനി ലോക്‌സഭ മണ്ഡലത്തിലെ ഒരു കടയില്‍ അധികൃതര്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രതിഷേധവുമായെത്തിയ ടിടിവി ദിനകരന്‍ പക്ഷത്തിന്റെ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു.

<strong>പ്രിയങ്കാ ഗാന്ധി കള്ളന്റെ ഭാര്യയെന്ന് ഉമാ ഭാരതി; ഭർത്താവിന്റെ സ്വത്ത് വർധിക്കുന്നത് അറിഞ്ഞില്ലേ?</strong>പ്രിയങ്കാ ഗാന്ധി കള്ളന്റെ ഭാര്യയെന്ന് ഉമാ ഭാരതി; ഭർത്താവിന്റെ സ്വത്ത് വർധിക്കുന്നത് അറിഞ്ഞില്ലേ?

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷണ സംഘത്തിന്റെ ഉദ്യോഗസ്ഥരും ആദായനികുതി വകുപ്പുമായിരുന്നു റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത പണം വോട്ടര്‍മാര്‍ക്കിടയില്‍ വിതരണത്തിനായി കൊണ്ടു വന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പണം പിടിച്ചെടുത്ത തേനി ജില്ലയിലെ ആണ്ടിപ്പട്ടിയിലെ കട അമ്മാ മക്കറ്റ മുന്നേറ്റ കഴകം (ആംഎം.കെ.കെ) യുടെ അനുയായികളാണ് നടത്തി വരുന്നത്.

Tamil Nadu

തുടര്‍ന്ന്, AMMK തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ തര്‍ക്കം ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് പൊലീസ് ആകാശത്തേക്ക് നാലു തവണ വെടിവെച്ചത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ലെന്ന് സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് ആംഎംഎംകെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

പണം അടങ്ങിയ ഒട്ടേറെ പാക്കറ്റ് പാക്കറ്റുകള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'പാക്കറ്റുകളില്‍ വാര്‍ഡ് നമ്പറും വോട്ടര്‍മാരുടെ എണ്ണവും ഓരോ പാക്കറ്റിലും 300 രൂപയെന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. നാളെയാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ച പണവും കണ്ടെടുത്തിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Illegal cash was seized in a raid at the shop in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X