ചൂട് പതിവിലും ഉയരും; ഉഷ്ണ തരംഗത്തിന് സാധ്യത; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ദില്ലി: വടക്കുപടിഞ്ഞാറന്‍, ഉപദ്വീപ് മേഖലകള്‍ ഒഴികെയുള്ള ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മധ്യ, കിഴക്ക്, വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ മിക്ക ഭാഗങ്ങളിലും സാധാരണ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 2023ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ദക്ഷിണ ഇന്ത്യയ്ിലെയും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളും ഒഴികെ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

സമതല പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രീ സെല്‍ഷ്യസ് കൂടിയാലാണ് ഉഷ്ണതരംഗം രേഖപ്പെടുത്തുന്നത്. ഇത് തീരപ്രദേശങ്ങളില്‍ 37 ഡിഗ്രിയും മലമ്പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് കൂടിയാലും ഉഷ്ണതരംഗമാകും. 1901ന് ശേഷം ഏറ്റവും കൂടിയ താപനിലയുള്ള ഫെബ്രുവരിയാണ് കടന്നുപോയത്.
എന്നാല്‍ മാര്‍ച്ച് മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചതിനാല്‍ ചൂടിന് ശമനമുണ്ടായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 1901ന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു രാജ്യത്തുണ്ടായിരുന്നത്. അതേസമയം, കേരളത്തില്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ രണ്ട് വരെ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയോടൊപ്പം 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Click it and Unblock the Notifications