സ്ഥിതി ആശങ്കാജനകം, രാജ്യത്തെ കൊറോണ രോഗികളില്‍ 80 ശതമാനവും രോഗലക്ഷണമില്ലാത്തവര്‍
ദില്ലി: രാജ്യത്ത് കൊറോണ ബാധിക്കുന്നവരുടെ എണ്ണം ദിവസേന വര്‍ദ്ധിച്ചുവരികയാണ്. ലോക്ക് ഡൗണ്‍ അടക്കമുള്ള കര്‍ശന നടപടികള്‍ രാജ്യത്ത് നട്പ്പിലാക്കിയെങ്കിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ല. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17656 ആയി. 559 പേര്‍ മരണപ്പെട്ടപ്പോള്‍ 2842 പേരാണ് രോഗമുക്തി നേടി രാജ്യത്തിന്റെ വിവിധ ആശുപത്രികള്‍ വിട്ടത്. 14255 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. രാജ്യത്ത് രോഗം വര്‍ദ്ധിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതോടെ വലിയ ആശങ്കയാണ് പരത്തുന്നത്.
ഇതിനിടെ പുതിയ ഒരു റിപ്പോര്‍ട്ടും കൂടി പുറത്തുവരികയാണ്. രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരില്‍ 80 ശതമാനം പേര്‍ക്കും പ്രകകായ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്്ണ് ഇപ്പോള്‍ പുറത്തുവരുന്ന്ത്. ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ രാമന്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. രോഗ ലക്ഷണങ്ങളില്ലാത്ത രോഗ ബാധിതരെ കണ്ടെത്തുന്നത് വലിയ പ്രയാസമേറിയ ജോലിയാണെന്നും ഈ സ്ഥിതി ആശങ്കാജനകാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

രോഗബാധിതരല്ലാത്തവര്‍
രാജ്യത്ത് കൊറോണ ബാധിച്ച 80 ശതമാനം രോഗികളിലും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. ഇത് സ്ഥിതി ആശങ്ക പരത്തുന്ന ഒന്നാണ്. രോഗ ലക്ഷണങ്ങളില്ലാത്ത കൊറോണ ബാധിതര്‍ ഓട്ടേറയുണ്ടാകും. ഇവരെ കണ്ടെത്തുക എളുപ്പമല്ല. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധന നടത്തുക മാത്രമാണ് ഇതിന് ഒരേയൊരു പോംവഴിയെന്നും ഡോ രാമന്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.

20നം 45നും വയസിലുള്ളവര്‍
രോഗ ലക്ഷണങ്ങള്‍ ഒട്ടും കാണിക്കാത്ത രോഗികള്‍ 20 വയസിനും 45 വയസിനും ഇടയിലുള്ളവരാണ്. മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ചില പ്രായമായവരിലും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മറ്റ് രോഗമുള്ളവരിലുമാണ്‌കൊറോണ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതെന്ന് ഗംഗാഖേദ്കര്‍ പറഞ്ഞു.

186 പേര്‍ക്കും രോഗലക്ഷണില്ല
കഴിഞ്ഞ ദിവസം ദില്ലിയില്‍ ശേഖരില്ല 736 സാമ്പിളുകളിലും രോഗം സ്ഥിരീകരിച്ച 186 പേര്‍ക്ക് യാതൊരുവിധ രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. രോഗ ലക്ഷണങ്ങളില്ല്ത്തവര്‍ക്ക് രോഗ വാഹകരാണോ എന്ന കാര്യം മനസിലാക്കാന്‍ സാധിക്കില്ല. ഈ സ്ഥിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ മേയ് രണ്ടാമത്തെ ആഴ്ചയോടെ രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കണക്ക്
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതില്‍ 50 മുതല്‍ 82 ശതമാനം വരെയുള്ള കണക്ക് പ്രകാരം രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അസമില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 82 ശതമാനം പേര്‍ക്കും രോഗ ലക്ഷണമില്ലായിരുന്നു. പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 75 ശതമാനം രോഗികളിലം രോഗ ലക്ഷണങ്ങളില്ലായിരുന്നു. മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ച 65 ശതമാനം പേര്‍ക്കും രോഗം ലക്ഷണം പ്രകടമായിരുന്നില്ല.

ആഗോളതലത്തില്‍
അതേസമയം, ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ 80 ശതമാനം പേരും രോഗ ലക്ഷണങ്ങള്‍കാണിക്കാത്തവരാണ്. എന്നാല്‍ ചിലര്‍ ചെറിയ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. രോഗം സ്ഥിരീകരി്ച 15 ശതമാനം ആളുകളും ഓക്‌സിജന്‍ സഹായത്തോടെ ചികിത്സ നല്‍കേണ്ടിവരും അഞ്ച് ശതമാനം രോഗികള്‍ക്ക് മാത്രമാണ് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സഹായം വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Recommended Video

53 മാധ്യമപ്രവര്‍ത്തകര്‍
അതേസമയം, കഴിഞ്ഞ ദിവസം മുംബൈയില്‍ കൊറോണ സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമായിരുന്നില്ല. മുംബൈയിലെ ആസാദ് മൈദാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം നടത്തിയ പ്രത്യേക പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16നും 17നുമാണ് പരിശോധന നടന്നത്. അച്ചടിമാധ്യമം. ചാനല്‍, ഫോട്ടോഗ്രാഫര്‍, ക്യാമറാമാന്‍ എന്നിങ്ങനെ 171 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. ഇതിലാണ് 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ബ്രിഹാന്‍ മുംബൈ മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications