കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ രോഗവ്യാപനം കുറയുന്നില്ല; കഴിഞ്ഞ 24 മണിക്കൂറിനിടെ 41 മരണം, ആകെ രോഗബാധിതര്‍ 21000 കടന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമായി തുടരുന്നതിനിടെയിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 21000 കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 21393 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 41 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 681 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദിവസങ്ങള്‍ കഴിയുംതോറും ഇന്ത്യയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം, ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ ശതമാനത്തിലും വര്‍ദ്ധനയുണ്ട്. ഇന്നലെ മാത്രം 618 രോഗികളാണ് കൊറോണയില്‍ഡ നിന്നും മുക്തി നേടിയിട്ടുള്ളത്. വിശദാംശങ്ങളിലേക്ക്...

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 1409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 21381 ആയി. 41 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. അതേസമയം, രോഗമുക്തി നേടുന്നവരില്‍ വര്‍ദ്ധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് ലോക്ക് ഡൗണ്‍ അടക്കമുള്ള ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും രോഗബാധിക്കുന്നവരില്‍ ഒരു കുറവും സംഭവിക്കുന്നില്ല. രാജ്യത്ത് 430 ജില്ലകളിലാണ് ഇ്‌പ്പോള്‍ രോഗബാധിതരുള്ളത്. നേരത്തെ 211 ജില്ലകളിലായിരുന്നു.

5000 കടന്ന് മഹാരാഷ്ട്ര

5000 കടന്ന് മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5221 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ്സ്ഥിരീകരിച്ചത്. ഇതില്‍ ഇന്നലെ മാത്രം 552 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 4248 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 722 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായത്. 251 പേര്‍ക്ക് ജീവന്‍ നശ്ടപ്പെട്ടു. 19 പേര്‍ ഇന്നലെ മാത്രം മരിച്ചതാണ്. മഹാരാഷ്ട്രയില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. വളരെ പെട്ടെന്നാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് 2272 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 144 പേര്‍ക്ക് രോഗമുക്തി നേചിയപ്പോള്‍ 2033 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 95 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്്ടമായത്. ഇന്നലെ മാത്രം 18 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

2000 കടന്ന് ദില്ലിയും

2000 കടന്ന് ദില്ലിയും

ദില്ലിയിലും രോഗബാധിതരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്. ഇതുവരെ സംസ്ഥാനത്ത് 2156 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 611 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 47 പേര്‍ മാത്രമാണ് സംസ്ഥാനത്ത് നിന്ന് മരിച്ചത്. 1498 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇന്നലെ ദില്ലിയില്‍ മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, കര്‍ശന നിയന്ത്രങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഒറുക്കിയിരിക്കുന്നത്.

കേരളത്തില്‍ ആശങ്ക

കേരളത്തില്‍ ആശങ്ക

കേരളത്തില്‍ ഇന്നലെ 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോഴിക്കോട് ജില്ലയിലുള്ള 2 പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തയ്ക്കും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ 2 ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗം ബാധിച്ചു.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി അതീവഗുരുതരം | Oneindia Malayalam
10 ആഴ്ചത്തേക്ക് ലോക്ക് ഡൗണ്‍

10 ആഴ്ചത്തേക്ക് ലോക്ക് ഡൗണ്‍

അതേസമയം നിലവിലെ സാഹചര്യത്തില്‍ മെയ് 3 കഴിഞ്ഞും ലോക്ക് ഡൗണ്‍ ഉയര്‍ത്തണമെന്ന് ആവശ്യം. വിലക്കുകള്‍ ഉടന്‍ നീക്കരുതെന്നും 10 ആഴ്ചത്തേക്കെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നുമാണ് ലോക പ്രശസ്ത ഹെല്‍ത്ത് ജേണലായ ദി ലാന്‍സെറ്റിന്റെ പത്രാധിപര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ പറയുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ വിജയകരമാണെങ്കില്‍ 10 ആഴ്ച കഴിയുമ്പോഴേക്കും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകും. വൈറസ് വ്യാപനം കുറഞ്ഞാല്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മാറ്റാമെന്നും അദ്ദേഹം പറയുന്നു.

English summary
In The Last 24 Hours, 49 Deaths And More Than 20,000 Corona Case Have Been Reported In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X