Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം തരംഗത്തിൽ ഓക്‌സിജന്റെ അഭാവം മൂലം ഒരാൾ പോലും മരിച്ചിട്ടില്ല; രാജ്യസഭയിൽ കേന്ദ്രസർക്കാർ

ദില്ലി; കൊവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ അഭാവം മൂലം മരണങ്ങൾ ഉണ്ടായതായി സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ.
രണ്ടാം തരംഗത്തിൽ ഓക്സിജന്റെ അഭാവം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചു വീണത് സംബന്ധിച്ച് കോൺഗ്രസിന്റെ കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി ഭാരതി പ്രവീൺ പവാർ ആണ് രാജ്യസഭയിൽ മറുപടി നൽകിയത്.

covid 19

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

അതേസമയം രണ്ടാമത്തെ തരംഗത്തിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യകതയിൽ അഭൂതപൂർവമായ വർധനയുണ്ടായതായി കേന്ദ്രം വ്യക്തമാക്കി. ആദ്യ തംരഗത്തിൽ 3,095 മെട്രിക് ടണ്ണായിരുന്നു ആവശ്യമായി വന്നത്. ഇത് രണ്ടാം തരംഗത്തിൽ 9,000 മെട്രിക് ടണ്ണായി ഉയർന്നു. ഇതോടെ സംസ്ഥാനങ്ങൾക്കിടയിൽ ഓക്സിജൻ തുല്യമായി വിതരണം ചെയ്യാനുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കേണ്ടി വന്നുവെന്നും കേന്ദ്രം അറിയിച്ചു.
ആരോഗ്യം സംസ്ഥാന വിഷയമാണ്, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പതിവായി കേസുകളുടെയും മരണങ്ങളുടെയും വിവരം കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാറുണ്ട്.

മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ട്.എന്നാൽ ഓക്സിജൻ ലഭിക്കാത്തതിനാൽ കൊവിഡ് മരണങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

2021 ഏപ്രിൽ മുതൽ മെയ് വരെ രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് രോഗികളുടെ മെഡിക്കൽ ഓക്സിജൻ വിതരണം ഉൾപ്പെടെയുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ആശുപത്രികളിലേക്ക് മെഡിക്കൽ ഓക്സിജന്റെ വിതരണം നിർണ്ണയിക്കുന്നത് ആശുപത്രിയും ബന്ധപ്പെട്ട മെഡിക്കൽ ഓക്സിജൻ വിതരണക്കാരനും തമ്മിലുള്ള കരാർ വ്യവസ്ഥകൾക്കനുസൃതമായാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+