ഗെലോട്ടിന് വന്‍ വെല്ലുവിളി, ജയ്പൂര്‍ കോര്‍പ്പറേഷന്‍ കൈവിട്ടേക്കും, എട്ടോളം സ്വതന്ത്രര്‍ പുറത്തേക്ക്
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനിടെ കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന ജയ്പൂര്‍ കോര്‍പ്പറേഷന്‍ കൈവിട്ട് പോകുമെന്നാണ് സൂചന. ഇവിടെ കോണ്‍ഗ്രസിനെ പിന്തുണച്ച സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പിന്തുണ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. അശോക് ഗെലോട്ട് തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാണ് പരാതി. എട്ട് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ബിഗ് ബോസ് ഫിനാലെ ഉടൻ, താരങ്ങൾ ചെന്നൈയിൽ എത്തി, ചിത്രങ്ങൾ പുറത്ത്

കോണ്‍ഗ്രസിന് പിന്തുണ കൊടുത്തപ്പോല്‍ കമ്മിറ്റികളില്‍ തങ്ങളെ ഉള്‍പ്പെടുത്താമെന്നും സ്വന്തം വാര്‍ഡുകള്‍ക്ക് വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നല്‍കാമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും നടന്നിട്ടില്ല. എന്തിന് പറയുന്നു കമ്മിറ്റികള്‍ പോലും രൂപീകരിച്ചിട്ടില്ലെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ സഹീദ് നിര്‍ഭന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ എംഎല്‍എമാരുമായി വരെ ഇക്കാര്യം സംസാരിച്ചു. ഇനി ഞങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തയക്കും. അതിലും പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കില്ലെന്നും നിര്‍ഭന്‍ വ്യക്തമാക്കി.
Recommended Video
അതേസമയം പിന്തുണ പിന്‍വലിക്കാനാണ് തീരുമാനിച്ചതെന്ന് മറ്റൊരു കൗണ്‍സിലര്‍ രോഹിത് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഞങ്ങളുടെ പരാതി കേള്‍ക്കുമോ എന്ന് ചോദിക്കാം. ഞങ്ങളുടെ വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തികള്‍ മുടങ്ങി കിടക്കുകയാണ്. ജനങ്ങള്‍ ഞങ്ങളോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. അവരോട് എന്ത് പറയും. ഇത്തരത്തില്‍ കോണ്‍ഗ്രസിനൊപ്പം തുടരാന്‍ ആഗ്രഹമില്ലെന്നും രോഹിത് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഹെറിറ്റേജ് മുനിസിപ്പല്‍ കൗണ്‍സിലില്‍ 47 സീറ്റാണ് കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ നേടിയത്. വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല.
സ്വതന്ത്ര കൗണ്‍സിലര്‍മാരെയും കൂടി ചേര്‍ത്താണ് ഭൂരിപക്ഷം ഒപ്പിച്ചത്. 51 സീറ്റുണ്ടെങ്കില്‍ മാത്രമേ ഭൂരിപക്ഷം നേടാനാവൂ. കമ്മിറ്റികള്‍ രൂപീകരിച്ചാല്‍ എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സ്വതന്ത്രരെ ഞങ്ങള്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായിട്ടാണ് കാണുന്നത്. വികസന പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷനെ അറിയിച്ചാല്‍ മതിയെന്നും കോണ്‍ഗ്രസ് എംഎല്‍എ മഹേഷ് ജോഷി പറഞ്ഞു. നേരത്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ മേയറെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി പ്രതിഷേധിച്ചിരുന്നു.












Click it and Unblock the Notifications