• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റിയ നാടാണോ നമ്മുടേത്? ഇന്ത്യയുടെ സ്ഥാനം കേട്ടാല്‍ ഞെട്ടും

Google Oneindia Malayalam News

ദില്ലി: സ്ത്രീകള്‍ക്ക് സുരക്ഷയെന്നത് ഏതൊരു രാജ്യത്തും വളരെ അത്യാവശ്യമുള്ള കാര്യമാണ്. അത് കണക്കാക്കാന്‍ ഒരു സൂചികയും ഇന്ന് ലോകത്ത് നിലവിലുണ്ട്. ഇന്ത്യ ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ നാടാണോ? കഴിഞ്ഞ ദിവസം പുറത്തുവന്ന വുമണ്‍-പീസ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഡക്‌സ് തന്നെ ഉത്തരം നല്‍കും. വിചാരിച്ചത്ര നല്ല റേറ്റിംഗല്ല ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. കുഴപ്പമില്ലാതെ ജീവിച്ചുപോകാമെന്ന സൂചനയുണ്ടെങ്കിലും, പട്ടികയിലെ സ്ഥാനം ഇന്ത്യക്ക് വെല്ലുവിളിയാണ്. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍, പീസ് ആന്റ് സെക്യൂരിറ്റിയും ഓസ്ലോയിലെ ദി പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് പഠനം നടത്തിയത്.

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യനരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

2021-22 വര്‍ഷത്തെ ഓരോ രാജ്യങ്ങളിലെയും കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് സ്ത്രീകള്‍ക്ക് ഏറ്റവും മികച്ചതും മോശവുമായ രാജ്യങ്ങളെ കുറിച്ച് പട്ടിക തയ്യാറാക്കുന്നത്. 170 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. സ്ത്രീകളുടെ പങ്കാളിത്തം, നീതി ലഭ്യത, സുരക്ഷ എന്നിവയെല്ലാം പരിഗണിച്ചാണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഓരോ രാജ്യത്തിനും ഈ കണക്കുകള്‍ പ്രകാരം ദേശീയ സൂചിക സ്‌കോറും നല്‍കിയിട്ടുണ്ട്. ഇന്ത്യ ആദ്യ പത്തില്‍ വരില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. ഒന്നാം സ്ഥാനത്തുള്ളത് നോര്‍വെയാണ്. ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് തൊഴില്‍ ഏറ്റവും അനുയോജ്യമായി ചെയ്യാന്‍ സാധിക്കും. 0.922 എന്ന സ്‌കോറുമായിട്ടാണ് നോര്‍വെ ഒന്നാമത് നില്‍ക്കുന്നത്.

യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിലുള്ളത്. 0.278 എന്ന സ്‌കോറാണ് അഫ്ഗാനിസ്ഥാനുള്ളത്. സ്ത്രീകള്‍ക്ക് ഇവിടെ യാതൊരു അവകാശങ്ങളും ഇല്ലെന്ന് പറയേണ്ടി വരും. യൂറോപ്യന്‍ രാജ്യങ്ങളാണ് സ്ത്രീപക്ഷ കാര്യങ്ങളില്‍ മുന്നില്‍. ആദ്യ അഞ്ച് സ്ഥാനങ്ങളും അവരാണ് ഉള്ളത്. ലക്‌സംബര്‍ഗിനാണ് അഞ്ചാം സ്ഥാനം. 0.899 സ്‌കോറാണ് അവര്‍ക്കുള്ളത്. ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ്, ഫിന്‍ലന്‍ഡ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഡെന്മാര്‍ക്കിന് 0.903 എന്ന സ്‌കോര്‍ ലഭിച്ചിട്ടുണ്ട്. 0.907, 0.909 എന്നിങ്ങനെയാണ് പിന്നീടുള്ള സ്ഥാനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കൊള്ളില്ലാത്ത രാജ്യങ്ങളും ഇതിലുണ്ട്. ഇറാഖ്, പാകിസ്താന്‍ യെമന്‍, സിറിയ, എന്നിവയും അഫ്ഗാനിസ്ഥാന്‍ ഇടംപിടിച്ച പട്ടികയിലുണ്ട്. ഇവരെല്ലാം അവസാന സ്ഥാനക്കാരാണ്. ഇറാഖ് 166ാം സ്ഥാനത്താണ്. പാകിസ്താന്‍ 167, യെമന്‍ 168, സിറിയ 169 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍. ഇനി ഇന്ത്യയുടെ റാങ്ക് നോക്കുകയാണെങ്കില്‍ നമ്മള്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളൊന്നുമില്ല. സ്ത്രീവിരുദ്ധ രാജ്യങ്ങളില്‍ 148ാം സ്ഥാനത്താണ് നമ്മുടെ രാജ്യമുള്ളത്. നാലില്‍ ഒന്ന് സ്ത്രീകളാണ് ഇന്ത്യയില്‍ വരുമാനം ലഭിക്കുന്ന തൊഴിലെടുക്കുന്നത്. ആഗോള ശരാശരിയുടെ പകുതി താഴെ മാത്രമാണിത്. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ പിന്നോട്ട് പോയിരിക്കുന്നത്.

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെവിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെ

Recommended Video

cmsvideo
  സജി ചെറിയാൻ ഭരണഘടനക്ക് എതിരെ നടത്തിയ പ്രസ്താവന ഭരണഘടനാ ലംഘനമാണോ |*Kerala
  English summary
  india a safe place for women to survive, these index says the answer, report goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X