ബീഹാറില്‍ ഇന്ത്യ സഖ്യത്തിന്റെ ചടുല നീക്കം, ചിരാഗ് പാസ്വാനെ അടര്‍ത്തിയെടുക്കും? ഓഫര്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കെ എന്‍ഡിഎയെ പിളര്‍ത്താന്‍ ഇറങ്ങി ഇന്ത്യ സഖ്യം. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിക്കായി വമ്പന്‍ ഓഫറാണ് നല്‍കിയിരിക്കുന്നത്. ഒരിക്കലും എല്‍ജെപിക്ക് തള്ളിക്കളയാനാവാത്ത ഓഫര്‍ കൂടിയാണിത്. എട്ട് ലോക്‌സഭാ സീറ്റുകള്‍ എല്‍ജെപിക്ക് ഇന്ത്യ സഖ്യം ഓഫര്‍ ചെയ്‌തെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ ചിരാഗ് പാസ്വാന്‍ ഇക്കാര്ത്തില്‍ പ്രതികരിച്ചിട്ടില്ല. എന്‍ഡിഎയുടെ വിശ്വസ്ത കക്ഷിയാണ്. എന്നാല്‍ നിതീഷ് കുമാറുമായും എല്‍ജെപിയുടെ തന്നെ മറ്റൊരു വിഭാഗത്തെ നയിക്കുന്ന പശുപതി പരസുമായും ചിരാഗിന് പ്രശ്‌നങ്ങളുണ്ട്.

അതേസമയം ബിജെപി ആറ് സീറ്റുകളാണ് മുന്നണിയില്‍ എല്‍ജെപിക്ക് നല്‍കാമെന്ന് അറിയിച്ചത്. എന്നാല്‍ അത് പോലും ഒറ്റയ്ക്കല്ല. പശുപതി പരസിന്റെ വിഭാഗത്തിനും ചേര്‍ത്താണ് ആറ് സീറ്റുകള്‍ നല്‍കുന്നത്. പരസുമായി അത്ര നല്ല ബന്ധവും ചിരാഗിനില്ല. പാര്‍ട്ടി പിളര്‍ത്തിയ നേതാവാണ് പരസ് എന്നാണ് ചിരാഗ് ആരോപിക്കുന്നത്.
നിലവില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് അപ്പോള്‍ ചിരാഗിന്റെ എല്‍ജെപിക്ക് ലഭിക്കുക. അതുകൊണ്ട് ഇന്ത്യ സഖ്യത്തിന്റെ വാഗ്ദാനം ചിരാഗിന് തള്ളിക്കയളാവുന്നതല്ല. ഇന്ത്യ സഖ്യം ആറ് സീറ്റുകളും ചിരാഗിന്റെ എല്‍ജെപിക്ക് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അധികമായി രണ്ട് സീറ്റ് യുപിയില്‍ ലഭിക്കുകയും ചെയ്യും. 2021ലാണ് ലോക്ജനശക്തി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായത്.
രാംവിലാസ് പാസ്വാന്റെ മരണശേഷമാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായത്. ചിരാഗിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ പശുപതി പരസ് വിഭാഗം തയ്യാറായിരുന്നില്ല. രാംവിലാസ് പാസ്വാന്റെ സഹോദരന്‍ കൂടിയാണ് പരസ്. അതേസമയം വിള്ളലിന് കാരണം നിതീഷ് കുമാറും ജെഡിയുവും ആണെന്ന് ചിരാഗ് കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നില്ല. നിതീഷുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് 2020ല്‍ സഖ്യം വിട്ടിരുന്നു ചിരാഗ്. എന്നാല്‍ പിന്നീട് നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമായപ്പോള്‍ എന്‍ഡിഎയിലേക്ക് തിരിച്ചുവന്നിരുന്നു. എന്നാല്‍ നിതീഷ് തിരിച്ചുവന്നതോടെ ചിരാഗ് വീണ്ടും അതൃപ്തിയിലാണ്.
പശുപതി പരസും ചിരാഗ് പാസ്വാനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. ചിരാഗിന്റെ ഹാജിപൂര്‍ മണ്ഡലം സംബന്ധിച്ചാണ് പ്രശ്‌നങ്ങള്‍. പശുപതി പരസാണ് ഇവിടെ നിന്നുള്ള സിറ്റിംഗ് എംപി. എന്നാല്‍ ചിരാഗ് ഈ സീറ്റില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. തന്റെ പിതാവിന്റെ മണ്ഡലമാണെന്നും, തന്റെ കര്‍മഭൂമിയും അതാണെന്ന് ചിരാഗ് അവകാശപ്പെടുന്നു.
ബിജെപിയും എല്‍ജെപിയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും വിജയിച്ചിരുന്നു. ഇത്തവണയും ആറ് സീറ്റ് തന്നെ ഇവര്‍ക്ക് രണ്ടുപേര്‍ക്കുമായി നല്‍കാനാണ് എന്‍ഡിഎ തീരുമാനിച്ചത്. ചിരാഗിനോട് പശുപതി പരസിനോടും പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കാനാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നിതീഷ് പോയതോടെ 17 സീറ്റുകള്‍ മഹാസഖ്യത്തില്‍ ഒഴിവ് വന്നിട്ടുണ്ട്. ഇതില്‍ എട്ട് സീറ്റ് ചിരാഗിന് നല്‍കുന്നത് കൊണ്ട് മഹാസഖ്യത്തിന് യാതൊരു നഷ്ടവുമുണ്ടാക്കില്ല.












Click it and Unblock the Notifications