യുക്രൈനിലെ ഇന്ത്യന്‍ എംബസിയിലെ സ്റ്റാഫുകളോട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശം, സംഘര്‍ഷം കനക്കുന്നു
കീവ്: യുക്രൈന്‍-റഷ്യ സംഘര്‍ഷ സാധ്യത മുറുകുന്നതിനിടെ യുക്രൈന്‍ എംബസിയിലെ സ്റ്റാഫുകളോടും കുടുംബങ്ങളോടും നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ നിര്‍ദേശിച്ചെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം എംബസി യുക്രൈനില്‍ പ്രവര്‍ത്തനം തുടരുമെന്നും, ഇവിടെയുള്ള സ്റ്റാഫുകളുടെ കുടുംബത്തോടാണ് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന. എംബസി ഉദ്യോഗസ്ഥരുടെ കുടുംബത്തില്‍ കാര്യത്തില്‍ സുരക്ഷാ ആശങ്ക ഇന്ത്യക്കുണ്ട്. നേരത്തെ തന്നെ ഇവിടെ വിവിധ കാര്യങ്ങള്‍ക്കായി എത്തിയ ഇന്ത്യക്കാരോടെല്ലാം നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

അടിയന്തര കാര്യത്തിനല്ല യുക്രൈനില്‍ തുടരുന്നതെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു നിര്‍ദേശം. നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മില്‍ ഏത് നിമിഷവും സംഘര്‍ഷമുണ്ടാവുമെന്നും ഇന്ത്യ കരുതുന്നുണ്ട്. കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റുകളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടായിരിക്കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. സ്റ്റുഡന്റ് കോണ്‍ട്രാക്ടര്‍മാരുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനായിരുന്നു നിര്‍ദേശം. കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം എയര്‍ ഇന്ത്യ, യുക്രൈനിലേക്ക് മൂന്ന് വിമാനങ്ങളുടെ പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഫെബ്രുവരി 22, 24, 26 തിയതികളായിട്ടാണ് സര്‍വീസ് നടത്തുന്നത്. യുക്രൈനിലെ ബോറിസ്പില്‍ വിമാനത്താവളത്തില്‍ നിന്നാണ് സര്‍വീസ്. റഷ്യന്‍ വിഘടനവാദികളും യുക്രൈന്‍ സൈനികരും തമ്മിലാണ് പോര് നടത്തുന്നത്. നൂറു കണക്കിന് ഷെല്ലുകളാണ് ഇവര്‍ക്കിടയിലുള്ള അതിര്‍ത്തിയില്‍ പതിച്ചത്. ആയിരക്കണക്കിന് പേര്‍ കിഴക്കന്‍ യുക്രൈനില്‍ നിന്ന് ഒഴിഞ്ഞ് പോവുകയാണ്. റഷ്യ ഏത് നിമിഷവും ആക്രമിക്കാമെന്ന ഭയം യുക്രൈനില്‍ നിലനില്‍ക്കുന്നുണ്ട്. യുക്രൈനെ മൂന്ന് വശത്ത് നിന്ന് റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.
ഒന്നര ലക്ഷം സൈനികരാണ് ഈ മേഖലയിലുള്ളത്. യുദ്ധവിമാനങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇവിടെ തയ്യാറായി നില്‍ക്കുക്കുകയാണ്. അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങള്‍ റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയാണ്. ആക്രമിക്കരുതെന്നാണ് നിര്‍ദേശം. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലനിസ്‌ക്, പുടിനുമായി സംസാരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. പുടിനോട് ചര്‍ച്ച നടത്താന്‍ ഒരു സ്ഥലം തീരുമാനിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം യുക്രൈന്‍ ആക്രമിക്കാന്‍ പ്ലാനില്ലെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അതേസമയം അവസാന ശ്രമമെന്നോണം ഇമ്മാനുവേല്‍ മാക്രോണ്‍ പുടിനുമായി ചര്‍ച്ച നടത്തി. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം.












Click it and Unblock the Notifications