കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

India at 75: സിവി രാമൻ മുതല്‍ അബ്ദുല്‍ കലാം വരെ...രാജ്യത്തെ ലോകത്തിന് മുമ്പിലെത്തിച്ച 5 ശാസ്‌ത്ര പ്രതിഭകള്‍

Google Oneindia Malayalam News

ലളിതമായ ബള്‍ബുകള്‍ മുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ വരെ...ഒഴിച്ചുകൂടാനാവാത്ത സാങ്കേതിക വിദ്യകള്‍..ശാസ്ത്രം അത്രമേല്‍ വലിയ പങ്കാണ് മനുഷ്യന്‍റെ ദൈനംദിന ജീവിതത്തില്‍ വഹിച്ച് തുടങ്ങിയിരിക്കുന്നത്.
ഈ നേട്ടങ്ങളിലേക്ക് നമ്മളെ കൈപിടിച്ചുയര്‍ത്തിയ ധാരാളം പ്രതിഭകളുണ്ട്. രാജ്യം എഴുപതിയഞ്ചാം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോള്‍ ഈ അതുല്യ പ്രതിഭകളെ നമ്മുക്ക് ഓര്‍ത്തെടുക്കാം.

സിവി രാമൻ

1888 നവംബർ 7 നാണ് സിവി രാമൻ എന്ന മഹാപ്രതിഭ ജനിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ശാസ്ത്രജ്ഞരിൽ ഒരാളും നോബൽ സമ്മാന ജേതാവുമാണ് ഇദ്ദേഹം.1917 ൽ കൊൽക്കത്ത സർവകലാശാലയിൽ സർ തരക നാഥ് പാലിതിന്റെ പേരിലുള്ള പാലിത് ചെയർ ഓ‌ഫ് ഫിസിക്സിൽ ആദ്യത്തെ ഭൗതിക ശാസ്ത്ര പ്രൊഫസറായി അദ്ദേഹം നിയമിതനായി. 1928 ഫെബ്രുവരി 18ന് പ്രകാശകിരണങ്ങളുടെ വിസരണം സംബന്ധിച്ച തന്റെ സുപ്രധാന കണ്ടെത്തൽ സി വി രാ‌മൻ നടത്തി.ആ ദിവസമാണ് നമ്മൾ ദേശീയ ശാസ്ത്ര ദിവസമായി ആചരിക്കുന്നത്.

നിതീഷ് കുമാറിന്റെ ഭരണം ഒരു വര്‍ഷം? അടുത്ത വര്‍ഷം തേജസ്വി യാദവിന്; മഹാസഖ്യത്തിന്റെ പ്ലാന്‍ ഇങ്ങനെനിതീഷ് കുമാറിന്റെ ഭരണം ഒരു വര്‍ഷം? അടുത്ത വര്‍ഷം തേജസ്വി യാദവിന്; മഹാസഖ്യത്തിന്റെ പ്ലാന്‍ ഇങ്ങനെ

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

1

രണ്ട് വർഷത്തിന് ശേഷം രാമൻ പ്രഭാവം എന്ന കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ മാത്രമല്ല, വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തികൂടിയാണ് സി വി രാമൻ.1932 ൽ രാമനും സൂരി ഭാഗവന്തവും ക്വാണ്ടം ഫോട്ടോൺ സ്പിൻ കണ്ടെത്തി. ശബ്ദശാസ്ത്രത്തിലും അദ്ദേഹം പരീക്ഷണം നടത്തി. ഇന്ത്യൻ ഡ്രമ്മുകളായ തബല, മൃതംഗം എന്നിവയുടെ ശബ്ദത്തിന്റെ സ്വരചേർച്ചയേക്കുറിച്ച് പഠനം നടത്തിയ ആദ്യത്തെ വ്യക്തികൂടിയാണ് സി വി രാമൻ. 1954 ൽ ഭാരത് രത്‌ന സമ്മാനി‌ച്ചാണ് അദ്ദേഹത്തെ രാജ്യം ആദരിച്ചത്. അദ്ദേഹത്തിന്റെ ആദ്യ മരണ വാർഷികത്തിൽ ഇന്ത്യൻ തപാൽ വകുപ്പ് സർ സി ​​വി രാമന്റെ സ്മരണയ്ക്കായ് സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1970 നവംബർ 21-ന് അദ്ദേഹം അന്തരിച്ചു.

2

ഹോമി ബാബ

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ.ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു. ക്വാണ്ടം സിദ്ധാന്തത്തിന്‌‍ സംഭാവന നൽകിയ അദ്ദേഹം ബോംബേയിൽ 1909 ഒക്ടോബർ 30-ന് ഒരു പാർസി കുടുംബത്തിൽ ജനിച്ചു. മുംബൈയിലെ സ്കൂളുകളിലും ബാംഗ്ലൂരിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമായി ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മെക്കാനിക്കൽ സയൻസിൽ ഉപരിപനത്തിനായി കേംബ്രിഡ്ജിലെത്തി.

3

ഹോമി ബാബയുടെ വീട്

തുടർന്നു പോൾ ഡിറാകിനൊപ്പം ഗണിതശാസ്ത്രത്തിൽ പ്രവർത്തിക്കുകയും കാവൻഡിഷ് ലബോറട്ടറിയിൽ പ്രവർത്തിച്ചു തിയറട്ടിക്കൽ ഫിസിക്സിൽ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു.ഈ കാലഘട്ടത്തിൽ കോസ്മിക് വികിരണങ്ങളെ കുറിച്ച് വളരെ ശ്രദ്ധേയമായ പല പഠനങ്ങളും നടത്തുകയുണ്ടായി. ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ, സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1966 ജനുവരി 24ന് ആൽപ്‌സ് പർവ്വതനിരയിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു.

4

വിക്രം സാരഭായി

1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു കുടുംബത്തിൽ ജനിച്ചു.സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഗുജറാത്തി കോളേജിൽനിന്ന് ഇന്റർമീഡിയേറ്റ് പരീക്ഷ പാസായ സാരാഭായി 1940-ൽ പ്രകൃതിശാസ്ത്രത്തിൽ ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽനിന്ന് ബിരുദം സ്വന്തമാക്കി. തിരിച്ച് ഇന്ത്യയിലെത്തി സി.വി. രാമൻ നേതൃത്വം നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം ആരംഭിച്ചു. 1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടി. ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാ‍ത്രകളായി വഴിതിരിച്ചു വിടാതെ ,വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

5

തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ "വിക്രം സാരാഭായ് സ്പേസ് സെൻറർ" എന്ന് നാമകരണം ചെയ്തു.ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽ‌പ്പിയും അദ്ദേഹമാണ് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ കഴിവുള്ള ഒരു നല്ല സംഘത്തെ വാർത്തെടുക്കാനായി എന്നത് പിൽക്കാലത്ത് ഇന്ത്യയ്ക്ക് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സഹായകമായി. 1975-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു

6

സൈറ്റ് (SITE- Satellite Instructional Television Experiment) എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കിമലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്തകിയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മൃദുല സാരാഭായി ഇദ്ദേഹത്തിന്റെ സഹോദരിയാണ്.1971 ഡിസംബർ 30-ന് കോവളത്ത് വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

7

എപിജെ അബ്ദുല്‍ കലാം

1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻ്റെ ജനനം. 'ആകാശങ്ങളിൽ പറക്കുക' എന്നതായിരുന്നു കലാമിൻ്റെ സ്വപ്നം.
രാമേശ്വരം സ്കൂളിൽ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി, ഉപരിപഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ കലാം ചേര്‍ന്നു. തൻ്റെ ആഗ്രഹ സാഫല്യത്തിനായി കലാം 1955-ൽ മദ്രാസ് ഐഐടിയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പ്രവേശിച്ചു.

8

തുടര്‍ന്ന് 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. പിന്നീട് 1960 ൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷനിൽ ശാസ്ത്രജ്ഞനായി.രണ്ടാമത് പൊഖ്രാൻ ആണവപരീക്ഷണം, അഗ്നി, പൃഥ്രി മിസൈലുകള്‍ തുടങ്ങിയ പദ്ധതികളുടെ മുഖ്യശിൽപിയായിരുന്ന കലാം. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത് അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തിലായിരുന്നു. രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വികസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്.

9

ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായാണ് കലാം . ബിജെപിയുടെയും കോൺഗ്രസിൻ്റെയും പിന്തുണയോടെയാണ് കലാം രാഷ്ട്രപതിയാകുന്നത്. തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായി. 2017 ജൂലൈ 25 ന് സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2015 ജൂലൈ 27 ന് ഷില്ലോംഗിൽ വച്ചാണ് കലാം അന്തരിക്കുന്നത്.രാജ്യത്തിനകത്തും പുറത്തുമുള്ള 48 സര്‍വകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പദ്മ ഭൂഷൺ (1981), പദ്മ വിഭൂഷൺ (1990), ഭാരതരത്നം (1997) എന്നീ സിവിലിയൻ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

10

വിശ്വേശ്വരയ്യ

മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ . മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്. എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.കർണ്ണാടകയിലെ കോലാർ ജില്ലയിലെ മുദ്ധേനഹള്ളി ഗ്രാമത്തിൽ 1860 സെപ്റ്റംബർ 15-നാണ് വിശ്വേരയ്യ ജനിച്ചത്.

11

മദ്രാസ് സര്‍വകലാശാലയില്‍ നിന്നും 1881 ല്‍ ബി.എ ബിരുദം നേടിയ വിശ്വേശ്വരയ്യ പുനെയിലെ കോളേജ് ഓഫ് സയന്‍സില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. മുംബെയിലെ പൊതുമരാമത്ത് വകുപ്പിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്.പിന്നീടദ്ദേഹം ഇന്ത്യന്‍ ഇറിഗേഷന്‍ കമ്മീഷനിലേക്ക് മാറി. അവിടെ ജോലിയിലിരിക്കെ ഡെക്കാണ്‍ പീഢഭൂമിക്ക് പറ്റിയ സവിശേഷമായ ഒരു ജലസേചന സംമ്പ്രദായം അദ്ദേഹം ആവിഷ്കരിച്ചു.

12

1912ൽ മൈസൂരിലെ ദിവാനായി എം.വിശ്വേശ്വരയ്യ നിയമിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ദിവാനായി സേവനമനുഷ്ഠിക്കവെയാണ് നിരവധി പ്രധാനപ്പെട്ട വ്യവസായശാലകൾ പിറന്നത്. സാൻഡൽ ഓയിൽ ഫാക്ടറി, സോപ് ഫാക്ടറി, മെറ്റൽസ് ഫാക്ടറി, ക്രോം ടാന്നിംഗ് ഫാക്ടറി, ഭദ്രാവതി അയൺ ആന്റ് സ്റ്റീൽ വർക്ക്സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും.ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എൻജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്തുലമായ സേവനങ്ങൾ രാജ്യം ഇന്നും സ്മരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ബങ്കളുരുവിൽ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടു.

ക്യൂട്ട്‌നെസ് കുറച്ച് കൂടുന്നുണ്ട്; അനിഖ സുന്ദരിയായിട്ടുണ്ട്, വൈറല്‍ ചിത്രങ്ങള്‍

English summary
India at 75 Homi Bhabha to APJ Abdul Kalam five scientists who made India proud On 75th Independence Day, let us remember some of the sharp minds who made our lives easier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X