ബിജെപിക്ക് ഒരാളേ ഉളളൂ, തങ്ങൾക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിരവധി ചോയിസുകളുണ്ടെന്ന് ഇന്ത്യ സഖ്യം
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തങ്ങളുടെ ഭാഗത്ത് നിരവധി നേതാക്കള്‍ ഉണ്ടെന്നും എന്നാണ് ബിജെപിക്ക് ആകെ ഒരു നേതാവ് മാത്രമേ ഉളളൂ എന്നും പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നേതൃത്വം. മുംബൈയില്‍ ഇന്ത്യയുടെ യോഗം നടക്കുന്നതിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കളുടെ ഈ പ്രതികരണം.
കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാക്കളാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗത്തിന് മുന്നോടിയായി മുംബൈയില്‍ മാധ്യമങ്ങളെ കണ്ടത്. യോഗത്തില്‍ പ്രതിപക്ഷത്തെ 28 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന യോഗത്തില്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ആയിരുന്നു പങ്കെടുത്തിരുന്നത്.

തങ്ങളുടെ ആശയധാരകള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ ലക്ഷ്യം ഒന്നാണ് എന്നാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ പ്രതികരിച്ചത്. സുപ്രധാനമായ ചില തീരുമാനങ്ങളെടുക്കുന്നതിലാണ് മുംബൈയിലെ യോഗം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. രാജ്യത്ത് രാഷ്ട്രീയ മാറ്റം കൊണ്ടുവരുന്ന ശക്തമായ ബദലാകാന്‍ പ്രതിപക്ഷ സഖ്യത്തിന് സാധിക്കുമെന്നും പവാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതിപക്ഷ നിരയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുന്നതിനെ കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് ഉദ്ധവ് താക്കറെ നല്‍കിയ മറുപടി ഇങ്ങനെ: പ്രധാനമന്ത്രി പദവിയിലേക്കുളള ആളുകളെ കുറിച്ചുളള ചോദ്യം ബിജെപിയോടാണ് ചോദിക്കേണ്ടത്. കഴിഞ്ഞ 9 വര്‍ഷമായി ഒരാളെ മാത്രമാണ് കാണുന്നത്. ഇന്ത്യ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളുണ്ട്. ബിജെപിക്ക് എത്ര പേരുണ്ട്?












Click it and Unblock the Notifications