ഇന്ന് 75ാം സ്വാതന്ത്ര്യദിനം, ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി പതാക ഉയര്‍ത്തിയത്. അതിന് മുമ്പ് രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി. അതേസമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമെന്നാണ് മോദി ഈ ദിനത്തെ വിശേഷിപ്പിച്ചത്. ഇത്തവണ പുതു ഊര്‍ജം ജനങ്ങളിലേക്ക് എത്തിക്കാന്‍ സ്വാതന്ത്ര്യ ദിനത്തിന് സാധിക്കട്ടെയെന്നും മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ച നടത്തി.

ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം
കനത്ത സുരക്ഷയിലാണ് ഇത്തവണ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. അമൃത് മഹോത്സവ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി ഇത്തവണ പതാക ഉയര്‍ത്തുമ്പോള്‍ സൈനിക ഹെലികോപ്ടറില്‍ നിന്നുള്ള പുഷ്പ വൃഷ്ടിയും ചെങ്കോട്ടയിലുണ്ടായിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമ്മള്‍ ഒരുമിച്ച് സമാധാനത്തിന്റെയും നല്ല ഭരണത്തിന്റെയും അച്ചടക്കത്തിന്റെയും ഒരു മാതൃകാരൂപമായ രാജ്യത്തെ നിര്‍മിച്ചെടുക്കുകയാണ് നമ്മുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ബിആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ എന്നിവരെയും മോദി അനുസ്മരിച്ചു. ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അവര്‍ മെഡല്‍ നേടി രാജ്യത്തിന്റെ പ്രൗഢി ഉയര്‍ത്തുക മാത്രമല്ല, ഭാവി തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്‌തെന്ന് മോദി പറഞ്ഞു. അതേസമയം നമ്മള്‍ വിഭജനവും അതിന്റെ ഭീകരതയും മറന്നുപോയിരിക്കുന്നു. നമ്മള്‍ അത് ഓര്‍ത്തിരിക്കണം. വിഭജന കാലത്ത് അവര്‍ അനുഭവിച്ച ദുരന്തങ്ങള്‍ നമ്മള്‍ അറിയണമെന്നും മോദി പറഞ്ഞു. ഓഗസ്റ്റ് 14 വിഭജന ഭീകരതയുടെ ഓര്‍മ പുതുക്കുന്ന ദിവസമായി ആഘോഷിക്കാന്‍ തീരുമാനിച്ചത് അത് കൊണ്ടാണെന്നും മോദി പറഞ്ഞു.
കേരള പോലീസ് സൂപ്പറാണ്!! ഡ്രോണ്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍, ചിത്രങ്ങള്‍ കാണാം
അതേസമയം കൊവിഡിനെയും വാക്‌സിനെയും കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. വാക്‌സിന്‍ ലഭിക്കുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇത്രയും വലിയ ജനസംഖ്യയെ നമ്മള്‍ വാക്‌സിനേറ്റ് ചെയ്യിക്കും. ഇന്ത്യയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം നടത്തി കൊണ്ടിരിക്കുന്നത്. 54 കോടി പേര്‍ക്ക് ഇന്ത്യയില്‍ വാക്‌സിനേഷന്‍ നല്‍കി കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ഡോക്ടര്‍മാരെയും മുന്നണി പോരാളികളെയും ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു. കൊവിഡ് കാലത്ത് ഇവരുടെ പ്രവര്‍ത്തനം രാജ്യത്തിന് നേട്ടമായെന്നും, അഭിനന്ദനം ഇവര്‍ അര്‍ഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications