കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; കഴിഞ്ഞ 24 മണിക്കൂറില്‍ 2.73 ലക്ഷം പേര്‍ക്ക് രോഗം, 1619 മരണം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 2,73,810 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ സമയത്ത് മാത്രം രാജ്യത്ത് 1619 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1.78 ലക്ഷം പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസം തുടര്‍ച്ചയായി രാജ്യത്ത് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

covid

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ 25462 കേസുകളും 161 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ഇത് യഥാക്രമം 68,631ഉം 503മാണ്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിലും ദില്ലിയും മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുന്നത്. വ്യാപനം തടയുന്നതിനായി ഇരുസംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദില്ലിയില്‍ പലയിടത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമല്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഈ വിഷയവുമായി രംഗത്തെത്തിയിരുന്നു.
ദില്ലിക്ക് വേണ്ട ഓക്‌സിജന്‍ ക്വാട്ട കേന്ദ്ര സര്‍ക്കാര്‍ മറ്റിടങ്ങളിലേക്ക് മാറ്റിവിട്ടെന്നാണ് അദ്ദേഹം പറയുന്നത്.

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

'ദില്ലി രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നു. കുത്തനെ വര്‍ദ്ധിക്കുന്ന കേസുകള്‍ കണക്കിലെടുക്കുമ്പോള്‍, സാധാരണയുള്ള വിതരണത്തേക്കാള്‍ കൂടിയ തോതില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യമാണ്. എന്നാല്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുപകരം, സാധാരണ ഗതിയിലുള്ള വിതരണം കുത്തനെ കുറയ്ക്കുകയും ദില്ലിയുടെ ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്‌തെന്ന് അരവിന്ദ് കേജ്രിവാള്‍ പറയുന്നു

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
KK Shailaja teacher speaks to media | Oneindia Malayalam

English summary
India Covid 19 Update: In Last 24 Hours 2.73 Lakh Fresh Covid Cases Reported In the Country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X