Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ആദ്യ പോഡ്ടാക്‌സി ഗുഡ്ഗാവില്‍ ഉടന്‍ എത്തും

ദില്ലി: ഇന്ത്യയിലെ ആദ്യത്തെ പേഴ്‌സണല്‍ റാപിഡ് ട്രാന്‍സ് ശൃംഖലക്ക് പെട്ടെന്ന് തന്നെ ആഗോള ടെണ്ടര്‍ ക്ഷണിക്കുമെന്ന് ദേശീയ ഹൈവേ അതോറിറ്റി അറിയിച്ചു. പതിമൂന്ന് കിലോമിറ്റര്‍ പ്രൊജറ്റിന് 850 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. തീര്‍ത്തും സ്വകാര്യ കമ്പനികളാവും ഇതിനാവശ്യമായ പണം ചിലവഴിക്കുന്നത്.

ഒരു കൊല്ലത്തിനകം ഇതിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇതിനാവശ്യമായ ഭൂമി നേരത്തെ തന്നെ ഹരിയാന സര്‍ക്കാര്‍ വിട്ടു നല്‍കിയിട്ടുണ്ട്. ആംബിയന്‍സ് മാളിന് സമീപം നിന്നാകും പോഡ് ടാക്‌സി തുടങ്ങുക. ആദ്യഘട്ടത്തില്‍ 16 സ്‌റ്റേഷനുകളാണ് ഉണ്ടാകുക. 60 കിലോമീറ്റര്‍ വേഗത്തിലാകും പോഡ് ടാക്‌സി സര്‍വ്വീസ് നടത്തുക.

Pod Taxi

അമൃത്സറിലും ഗുഡ്ഗാവിലും പോഡ് സര്‍വ്വീസ് ആരംഭിക്കുമെന്ന് പഞ്ചാബ്-ഹരിയാന സര്‍ക്കാറുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 250,200 കോടി രൂപ മെട്രോക്കും മെട്രിനോക്കും ചിലവാകുമ്പോള്‍ വെറും 70 കോടി രൂപ മാത്രമാണ് പോഡ് സര്‍വ്വീസിന് ചെലവാകുക. പദ്ധതി ഉടന്‍ തന്നെ നടപ്പാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ഇരുപത്തഞ്ച് വര്‍ഷംകൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ചെലവായ പണം ടിക്കറ്റ് ചാര്‍ജ് ഇനത്തില്‍ ഈടാക്കാനുള്ള ധാരണയും ആയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ക്രമേണ ദൗളാകൗന്‍ മനേസര്‍ റൂട്ടിലേക്കും ലസര്‍വ്വീസ് വ്യാപിപ്പിക്കുമെന്ന് ദേശീയ ഹൈവേ അതോറിട്ടി അധികൃതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+