യുക്രൈനിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കാൻ സാധിക്കുന്നത് ഇന്ത്യ കൂടുതൽ ശക്തരായതിനാൽ; പ്രധാനമന്ത്രി
ദില്ലി; ഇന്ത്യ കൂടുതൽ ശക്തരാകുന്നതിനാലാണ് യുക്രൈനിൽ നിന്നും പൗരൻമാരെ വേഗത്തിൽ ഒഴിപ്പിക്കാൻ തങ്ങൾക്ക് സാധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുങ്ങി കിടക്കുന്ന ഓരോരുത്തരേയും തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ സർക്കാർ നടത്തുകയാണെന്നും സോൻഭദ്ര റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഓപ്പറേഷൻ ഗംഗയുടെ കീഴിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഒഴിപ്പിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. 1000 പൗരൻമാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് കഴിഞ്ഞു. രക്ഷാപ്രവർത്തന നടപടികൾ വേഗത്തിലാക്കുന്നതിന് 4 മന്ത്രിമാരെ അവിടേക്ക് അയച്ചിട്ടുണ്ട്, ഇന്ത്യക്കാരുടെ സുരക്ഷിതമായ യാത്രയ്ക്കായി യാതൊരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ല, പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസിനേയും പ്രധാനമന്ത്രി രംഗത്തെത്തി. സായുധ സേനയുടെ ധീരതയേയും മെയ്ക്ക് ഇന്ത്യയേയും ചോദ്യം ചെയ്തവർക്ക് ഒരിക്കലും രാജ്യത്തെ ശക്തമാക്കാൻ കഴിയില്ല, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സ്വയം പര്യാപ്തത നേടേണ്ടത് അനിവാര്യമാണ്.
അതേസമയം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാൗത്യമായ ഓപ്പറേഷൻ ഗംഗ അതിവേഗം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 1377 ഇന്ത്യക്കാരെ യുക്രൈനിൽ നി്നനും ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. 26 വിമാനങ്ങൾകൂടി ഹംഗറി, പോളണ്ട്, റൊമാനിയ , സ്ലൊവാക്യ എന്നീ രാജ്യങ്ങൾ വഴി അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതിനിടെ യുക്രൈനിലെ കർക്കീവിലുള്ള ഇന്ത്യൻ പൗരൻമാർ സുരക്ഷാകാരണങ്ങളാൽ എത്രയും വേഗം അവിടെ നിന്ന് മാറേണ്ടതാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പിസോച്ചിൻ, ബബായ്, ബ്സ്ല്യുദ്വ്ക എന്നിവടങ്ങളിലേക്ക് നീങ്ങണമെന്നാണ് ഇന്ത്യൻ എംബസി നിർദേശം. യുക്രൈൻ സമയം വൈകീട്ട് 6 ന് മുമ്പ് ഈ സ്ഥലങ്ങളിൽ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രെയിൻ മാർഗമോ കാൽനടയായോ മാറണം എന്നാണ് നിർദ്ദേശം ഇത രണ്ടാം തവണയാണ് ഇത്തരത്തിൽ നിർദ്ദേശം നൽകുന്നത്. ഹാര്‍കിവില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് എംബസിയുടെ നിര്‍ദേശം.
അതേസമയം ഇപ്പോൾ പ്രദേശത്ത് നിന്ന് മാറാൻ സാധിക്കുന്നില്ലെന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നത്. കർകീവ് റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും അവിടെ ഇന്ത്യക്കാരെ ട്രെയിനിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും യുക്രൈൻ വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകുന്നതെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അതേസമയം റഷ്യ പ്രദേശത്ത് അക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹാര്‍കിവില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ കൊല്ലപ്പെട്ടിരുന്നു. ബങ്കറില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications