ഇന്ത്യയില്‍ നഷ്ടമായ തൊഴിലിന്‍റെ 90 ശതമാനവും ബാധിച്ചത് സ്ത്രീകളെ, തൊഴില്‍ തരുന്ന പാര്‍ട്ടിക്ക് വോട്ടെന്ന് സ്ത്രീകള്‍

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിന്‍റെ ഭാരം ഒഴിയാതെ മോദി സര്‍ക്കാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടില്‍ മോദി സര്‍ക്കാറിന്‌റെ വിലയിരുത്തലാകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് രാജ്യത്ത് വര്‍ധിക്കുന്ന തൊഴിലില്ലായ്മ നിരക്കു കൂടി പരിഗണിച്ചുള്ളതാകും. ഇതിനിടയില്‍ ആണ് കഴിഞ്ഞ വര്‍ഷം ഇല്ലാതായ 10 മില്യണ്‍ തൊഴിലില്‍ 90 ശതമാനവും സ്ത്രീകളുടേതാണെന്ന സര്‍വ്വേ പുറത്ത് വരുന്നത്.
കാൻസർ രോഗികളുടെ പരിപാടിക്കെത്താൻ 50000 രൂപ വാങ്ങിയത് മറന്നിട്ടില്ല, ഇന്നസെന്റിനെതിരെ ജോസഫ് വാഴക്കൻ
സെന്റര്‍ ഫോര്‍ മോണിറ്റങിങ് ഇന്ത്യന്‍ ഇക്കോണമി സര്‍വ്വേയിലാണ് സ്ത്രീകളിടെ തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്ത് വരുന്നത്. ഇന്ത്യ ജിഡിപിയില്‍ നേട്ടം കൈവരിക്കുമ്പോളും തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയാതെ വരുന്നത് ഗവണ്‍മെന്റിന് വലിയ വീഴ്ച്ചയാണ് സമ്മാനിക്കുന്നത്. അതിനാല്‍ തന്നെ കാര്‍ഷിക വ്യാവസായിക രംഗങ്ങളില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുണ്ടായ തൊഴില്‍ നഷ്ടം ഇത്തവണ മോദിക്ക് വോട്ട് നല്‍കണമോ എന്നതില്‍ ഇവരെ ആഴത്തില്‍ ചിന്തിപ്പിക്കുന്നു.
ഫാക്ടറികള്‍ സ്ഥാപിക്കയും തൊഴില്‍ സൃഷ്ടിക്കയും ചെയ്യുന്നവര്‍ക്കാണ് വോട്ട് ചെയ്യുകയെന്നാണ് ഇവര്‍ പറയുന്നതെന്ന് ലൈവ് മിന്‍്‌റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊഴിലില്ലായ്മ നിരക്ക് പ്രതികൂലമായി ബാധിക്കുന്നതിനാല്‍ മോദി എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പൂഴ്ത്തിയിരുന്നു. ഇതിനിടയിലെത്തിയ പ്രൈവറ്റ് സെന്റര്‍ ഫോര്‍ മോണിറ്റങിങ് ഇന്ത്യന്‍ ഇക്കോണമി സര്‍വ്വേ റിപ്പോര്‍ട്ടും മോദിക്ക് ക്ഷീണമാകും. ബിസിനസ് സ്റ്റാന്റെഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 2017 1 കാലത്ത് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം കുറവുണ്ടായിട്ടുണ്ട്.
ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്ത് സ്ത്രീകളുടെ തൊഴിലിനെയാണ് ഏറെ ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ടോയ്‌ലറ്റ് സൗകര്യങ്ങളൊരുക്കിയതും സ്ത്രീകള്‍ക്ക് പാചകവാതക സബ്‌സിഡി നല്‍കിയതും മോദി ഗവണ്‍മെന്റ് സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നു എന്നതിന്റെ തെളിവാണ്. എന്നാല്‍ കോണ്‍്ഗ്രസ് ഗവണ്‍മെന്റ് ജോലിയില്‍ സംവരണം തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.