'ഇന്ത്യ ഗാന്ധിയുടേയും നെഹ്റുവിന്‍റേയും അല്ല,അവര്‍ പറഞ്ഞാല്‍ ഉടന്‍ പ്രതിഷേധക്കാരെ തീര്‍ക്കും'
ദില്ലി: പൗരത്വ ഭേദഗതി നിയമത്തേയും എന്‍ആര്‍സിയേയും എതിര്‍ക്കുന്നവരെ തുടച്ച് നീക്കുമെന്ന് ബിജെപി എംഎല്‍എ.ഹരിയാനയിലെ കൈതാലില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം ഗുജ്ജറാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഇന്നത്തെ ഇന്ത്യ നെഹ്റുവിന്‍റേയും ഗാന്ധിയുടേയും അല്ലായെന്നും മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ആണെന്നും രാം ഗുജ്ജര്‍ പറഞ്ഞു.

കൈതാലില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു രാം ഗുജ്ജര്‍. അവര്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രതിഷേധകരെ തുടച്ച് നീക്കും, രാം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്ക് മുന്‍കൈ എടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണ് നിയമത്തിന് പിന്നിലെന്ന് മുസ്ലീങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് വെറുതേയാണ്. എന്നാല്‍ അനധികൃതമായി രാജ്യത്ത് കുടിയേറവരെ പുറത്താക്കുക തന്നെ ചെയ്യുമെന്നും രാം ഗുജ്ജര്‍ പറഞ്ഞു.
ഇത് മൻമോഹൻ സിങ്ങിന്‍റെയോ, ജവഹർ ലാൽ നെഹ്രുവിന്‍റെയോ ഗാന്ധിയുടെയോ ഇന്ത്യയല്ല, മറിച്ച് മോദിയുടേയും അമിത് ഷായുടേതുമാണ്. പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ പട്ടികയേയും എതിര്‍ക്കുന്നവരോട്, കുറച്ച് പേര്‍ വന്ന് മുന്നറിയിപ്പുകള്‍ നല്‍കുന്നത് നിങ്ങള്‍ കണ്ടിരിക്കണം. ഇന്ന് ഇന്ത്യ മോദി ജിയുടേതാണ്, ഞങ്ങള്‍ക്ക് ഒരു സിഗ്‌നല്‍ ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ എല്ലാം തുടച്ചുമാറ്റിയിരിക്കും, രാം ഗുജ്ജര്‍ പറഞ്ഞു.












Click it and Unblock the Notifications