ഇന്ത്യ പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ അവസ്ഥ
ശ്രീനഗര്‍: വെടിവെപ്പു നടക്കുന്ന ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അവസ്ഥയാണെന്ന് ബിഎസ്എഫ് മേധാവി ഡി.കെ. പഥക്ക്. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവും കൂടാതെ വെടിവെപ്പു നടത്തുകയാണ്. ജനവാസ കേന്ദ്രങ്ങളിലാണ് വെടിവെപ്പ് ഇത് 1971ലെ യുദ്ധത്തിന് സമാനമായ അവസ്ഥയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇപ്പോള്‍ നടക്കുന്ന ആക്രമണത്തില്‍ ഇന്ത്യ തക്ക തിരിച്ചടി നല്‍കുന്നുണ്ട്. നേരത്തെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മാത്രം ആക്രമണം നടത്തിയിരുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളെയാണ് ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു.

മൂന്നു സൈനികരും, രണ്ട് പോലീസുകാരും, രണ്ട് ബിഎസ് എഫ് ജവാന്മാരും കഴിഞ്ഞദിവസം കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം 3,000ത്തോളം ഗ്രാമവാസികള്‍ പാക്കിസ്ഥാന്‍ പ്രകോപനം ഭയന്ന് വീടുവിട്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ ഇപ്പോഴും വെടിവെപ്പു നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതു സാഹചര്യം നേരിടാനും ഇന്ത്യന്‍ സൈന്യം തയ്യാറാണ്. പാക്കിസ്ഥാന്‍ സമാധാന ശ്രമത്തിനായി ചര്‍ച്ച നടത്താന്‍ തയ്യാറാകുന്നില്ലെന്നും ഡി.കെ. പഥക്ക് ആരോപിച്ചു. അതിനിടെ, ഉയര്‍ന്ന സൈനിക മേധാവികള്‍ അടുത്തുതന്നെ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications