കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 24 മണിക്കൂറിനിടെ 44,230 പേർക്ക് കൊവിഡ്; 22000 ത്തോളം കേസുകളും കേരളത്തിൽ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.24 മണിക്കൂറിനിടെ 44,230 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ പകുതി കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് ആകെ 555 മരണം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,23,217 ആയി.

നിലവിൽ 4,05,155 പേരാണ് ചികിത്സയിലുള്ളവർ.ആകെ രോഗബാധിതരുടെ 1.28 ശതമാനമാണിത്. 42,360 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ
രാജ്യത്താകമാനം ഇതുവരെ 3,07,43,972 പേർ രോഗമുക്തരായി.രോഗമുക്തി നിരക്ക് 97.38 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

covid55-1624671810-162

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

രാജ്യത്ത് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനമാണ്.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.43 ശതമാനവും. രാജ്യത്ത് ഇതുവരെ 46.46 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. 45.6 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 22000ത്തിന് മുകളിൽ കേസുകളാണ്. കഴിഞ്ഞ മൂന്ന ദിവസമായി രോഗികളുടെ എണ്ണം 22000 ആയി തുടരുകയാണ്. ഇന്നലെ 13 ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കേരളത്തിന് പിന്നാലെ . മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് രോഗികൾ കൂടുതൽ. രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും ഈ 5സംസ്ഥാനങ്ങളില്‍ നിന്നാണ്.

കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍, കൊവിഡ് വ്യാപനം വിലയിരുത്താനായി വിവിധ ജില്ലകളില്‍ സന്ദര്‍ശനംകേന്ദ്ര സംഘം ഇന്ന് കേരളത്തില്‍, കൊവിഡ് വ്യാപനം വിലയിരുത്താനായി വിവിധ ജില്ലകളില്‍ സന്ദര്‍ശനം

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

മന്ത്രി ദേവര്‍കോവില്‍ കളം മാറിയേക്കും; വഹാബുമായി രഹസ്യചര്‍ച്ച... ധൃതിപിടിച്ച നീക്കത്തിന് പിന്നില്‍?മന്ത്രി ദേവര്‍കോവില്‍ കളം മാറിയേക്കും; വഹാബുമായി രഹസ്യചര്‍ച്ച... ധൃതിപിടിച്ച നീക്കത്തിന് പിന്നില്‍?

ഐഎൻഎൽ പിളർപ്പിൽ മധ്യസ്ഥ ശ്രമവുമായി കാന്തപുരം; നിലപാടിലുറച്ച് കാസിം-വഹാബ് പക്ഷങ്ങൾഐഎൻഎൽ പിളർപ്പിൽ മധ്യസ്ഥ ശ്രമവുമായി കാന്തപുരം; നിലപാടിലുറച്ച് കാസിം-വഹാബ് പക്ഷങ്ങൾ

English summary
India reports 44,230new cases in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X