Get Updates
Get notified of breaking news, exclusive insights, and must-see stories!

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ: പാകിസ്ഥാന്‍ നഗരങ്ങളെ ഭീതിലാഴ്ത്തി വന്‍ ആക്രമണം

ജമ്മുവും അമൃത്സറും അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ആക്രമണത്തിന് ശ്രമിച്ച പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്ലാമാബാദും കറാച്ചിയും ലാഹോറും അടക്കമുള്ള നഗരങ്ങളില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നടത്തിയത്. ജമ്മു കശ്മീരിന് പുറമെ പഞ്ചാബും രാജസ്ഥാനും ഗുജറാത്തും പാകിസ്ഥാന്‍ ലക്ഷ്യമിട്ടതോടെയാണ് ഇന്ത്യ രണ്ടും കല്‍പ്പിച്ചുള്ള തിരിച്ചടിക്ക് ഒരുങ്ങിയത്.

പ്രധാനമന്ത്രിയുടെ വസതിക്ക് അരികില്‍

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അടുത്ത് വരെ ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണം നടന്നു. ഇതോടെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ലാഹോറിലും റാവല്‍പിണ്ടിയിലും കനത്ത ഡ്രോണാക്രമണമാണ് നടക്കുന്നത്. പാക് തുറമുഖമായ കറാച്ചിയില്‍ നാവിക സേന ആക്രമണം നടത്തിയെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേക. 1971 ന് ശേഷം ഇത് ആദ്യമായാണ് മൂന്ന് സായുധ സേനകളും ചേർന്ന് പാകിസ്ഥാനെതിരെ ആക്രമണം നടത്തുന്നത്.

ins-vikranth-

പ്രതിരോധിച്ച് ഇന്ത്യ

പാകിസ്ഥാന്‍ ആക്രമണശ്രമങ്ങളെ ശക്തമായ രീതിയില്‍ തന്നെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ജമ്മു, അഖ്നൂർ തുടങ്ങിയ മേഖലകള്‍ ലക്ഷ്യമാക്കി എത്തിയ പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങളും അമ്പതോളം ഡ്രോണുകളും 8 മിസൈലുകളും ഇന്ത്യ തകർത്തു. ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രദേശത്തെ ലൈറ്റുകളും പൂർണ്ണമായി അണച്ചു. പാക് ഡ്രോണുകള്‍ തകർന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ അതീവ ജാഗ്രതതുടരുകയാണ്.

കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ ജമ്മു ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തിയിരുന്നു. ഇതെല്ലാം ഇന്ത്യ വിജയകരമായി തന്നെ പ്രതിരോധിക്കുകയും ചെയ്തു. അഖ്നൂർ അടക്കമുള്ള സ്ഥലങ്ങളില്‍ തുടർച്ചയായി എമർജന്‍സി സൈറണുകള്‍ മുഴിങ്ങിക്കൊണ്ടിരിക്കുകയാണ്.ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നം കൂടുതല്‍ വഷളായത് മുതല്‍ അതിർത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള ആക്രമണ നീക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ വഴിയുള്ള ആക്രമണ നീക്കവും ഉണ്ടായത്. ഇതോടെ ആകാശ മാർഗ്ഗമുള്ള ആക്രമണങ്ങള്‍ തകർത്തെറിയുന്നതിനുള്ള എസ് 400 എന്ന പ്രതിരോധ സംവിധാനം ഇന്ത്യ ആക്ടിവേറ്റഡ് ചെയ്തു. ഇതിന് പിന്നാലെയാണ് പാക് നഗരങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായത്.

അന്താരാഷ്ട്ര ഇടപെടല്‍

ഇന്ത്യ പാക് സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്കയും സൗദിയും ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും സംസാരിച്ചു. ഇരുരാജ്യങ്ങളും ഏറ്റുമുട്ടലില്‍ നിന്നും അടിയന്തരമായി പിന്തിരിയണമെന്ന് മാർകോ റൂബിയോ ആവശ്യപ്പെട്ടു.

രാജസ്ഥാനില്‍

രാജസ്ഥാൻ മുഖ്യമന്ത്രി സംസ്ഥാനത്തെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ തന്റെ ഔദ്യോഗിക വസതിയിൽ അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), ഇന്റലിജൻസ് ഡയറക്ടർ ജനറൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജയ്സൽമിർ, ബാമർ, ഗംഗാനഗർ, ബികാനർ എന്നീ അതിർത്തി ജില്ലകളിലെ ജില്ലാ കളക്ടർമാരും പോലീസ് സൂപ്രണ്ടുമാരും (എസ്പിമാർ) യോഗത്തിൽ സംബന്ധിച്ചു.

ഡല്‍ഹിയില്‍

ഡൽഹിയിൽ അധികൃതർ ഉയർന്ന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും നിർബന്ധമായും ജോലിക്ക് ഹാജരാകണമെന്ന് നിർദേശിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കണമെന്നും മുന്നറിയിപ്പ് നൽകി. നിലവിലെ സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ യോഗവും ജാഗ്രതാ നിർദേശങ്ങളും. നിയമവാഴ്ച ഉറപ്പാക്കുന്നതിനും സാധ്യമായ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+