കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് ജീവിക്കാന്‍ മക്കളോട് പറഞ്ഞു; രാജ്യത്തെ അന്തരീക്ഷം സുഖകരമല്ലെന്ന് ആര്‍ജെഡി നേതാവ്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ അന്തരീക്ഷം സുഖകരമല്ലെന്ന ആര്‍ജെഡി നേതാവിന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. തന്റെ മക്കള്‍ വിദേശത്ത് പഠിക്കുകയാണ്. അവരോട് ഇന്ത്യയിലേക്ക് വരേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. അവര്‍ പഠിക്കുന്ന സ്ഥലത്ത് തന്നെ ജോലി നേടി, അവിടെ തന്നെ സ്ഥിരതാമസമാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖ് പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങി വരരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നമ്മുടെ രാജ്യത്തെ അന്തരീക്ഷം ജീവിക്കാന്‍ അനുയോജ്യമല്ലെന്നും സിദ്ദിഖ് പറഞ്ഞു. ആര്‍ജെഡിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് അബ്ദുള്‍ ബാരി സിദ്ദിഖ്. അദ്ദേഹത്തിന്റെ പരാമര്‍ശം ദേശവിരുദ്ധമാണെന്ന് ബിജെപി ആരോപിക്കുന്നു.

1

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന വിവേചനം ചൂണ്ടിക്കാണിച്ചായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം. ഈ രാജ്യത്തെ അന്തരീക്ഷത്തെ വിശേഷിപ്പിക്കാന്‍ ഞാന്‍ എന്റെ വ്യക്തിപരമായ കാര്യം പറയാം. എനിക്ക് ഹാര്‍വാര്‍ഡില്‍ പഠിക്കുന്ന ഒരു മകനുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദമെടുത്ത ഒരു മകളുമുണ്ട്.

ടര്‍ക്കിയിറച്ചി വാങ്ങിയെത്തിയപ്പോള്‍ കൈയ്യില്‍ കോടികള്‍; മിഷിഗണില്‍ യുവതിയെ തേടിയെത്തി ലോട്ടറിഭാഗ്യംടര്‍ക്കിയിറച്ചി വാങ്ങിയെത്തിയപ്പോള്‍ കൈയ്യില്‍ കോടികള്‍; മിഷിഗണില്‍ യുവതിയെ തേടിയെത്തി ലോട്ടറിഭാഗ്യം

ഇവരോട് രണ്ട് പേരോടും ഞാന്‍ പറഞ്ഞിരിക്കുന്നത് വിദേശത്ത് തന്നെ ജോലി കണ്ടെത്താനാണ്. സാധ്യമാണെങ്കില്‍ അവിടെ തന്നെ പൗരത്വം നേടാനും നിര്‍ദേശിച്ചിരിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച നടന്ന ഒരു പരിപാടിയില്‍ വെച്ചായിരുന്നു സിദ്ദിഖ് വിവാദ പരാമര്‍ശം നടത്തിയത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ബീഹാറിലെ മുന്‍ മന്ത്രിയായിരുന്നു അദ്ദേഹം. താന്‍ പറഞ്ഞത് കേട്ട് മകള്‍ അവിശ്വസനീയതയോടെ എന്നെ ഒന്ന് നോക്കി. ഞാന്‍ ഇപ്പോഴും ഇന്ത്യയില്‍ തന്നെയാണ് നില്‍ക്കുന്നതെന്ന് അവരെ ഓര്‍മിപ്പിച്ചു. എന്നാല്‍ എന്റെ മക്കള്‍ക്ക് ഇവിടെയുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു.

അതേസമയം പരാമര്‍ശത്തിലെവിടെയും മുസ്ലീങ്ങളുടെ കാര്യമോ, ബിജെപി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതോ ആയ കാര്യങ്ങളില്ല. പക്ഷേ ബീഹാറിലെ ബിജെപി ഘടകം ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നു. സിദ്ദിഖ് പാകിസ്താനിലേക്ക് പോകുന്നതാണ് നല്ലതെന്നും അവര്‍ തുറന്നടിച്ചു.

ഒരു ദിവസം രണ്ട് ബംപറടിച്ചു യുവാക്കള്‍; ഒരാള്‍ ഇന്ത്യക്കാരന്‍, യുവാവിന്റെ കൈയ്യിലെത്തുക കോടികള്‍ഒരു ദിവസം രണ്ട് ബംപറടിച്ചു യുവാക്കള്‍; ഒരാള്‍ ഇന്ത്യക്കാരന്‍, യുവാവിന്റെ കൈയ്യിലെത്തുക കോടികള്‍

സിദ്ദിഖിന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യാ വിരുദ്ധമാണ്. അദ്ദേഹത്തിന് ഈ രാജ്യത്ത് താമസിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ തോന്നുന്നുണ്ടെങ്കില്‍, രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ കിട്ടുന്ന എല്ലാ പ്രത്യേക പരിഗണനയും ഉപേക്ഷിക്കാന്‍ തയ്യാറാവണം. വേഗം തന്നെ അദ്ദേഹം പാകിസ്താനിലേക്ക് പോകാന്‍ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആരും അദ്ദേഹത്തെ തടയാന്‍ പോകുന്നില്ലെന്നും ബിജെപി വക്താവ് നിഖില്‍ ആനന്ദ് പറഞ്ഞു.

സിദ്ദിഖ് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനാണ്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ആര്‍ജെഡിയുടെ മുസ്ലീം പ്രീണനത്തിന്റെ പ്രതിഫലനമാണെന്നും നിഖില്‍ ആനന്ദ് പറഞ്ഞു. അതേസമയം ജെഡിയു പരാമര്‍ശത്തെ സ്വാഗതം ചെയ്തു.

English summary
india's atmosphere is not good, asked my childrens to settle in foreign countries says rjd leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X