Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിരോധമേഖലയില്‍ വിദേശകമ്പനിയുമായി ഇടപാട്, ഒപ്പം അദാനിയും; ആരോപണവുമായി രാഹുല്‍

നേരത്തെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്ത് വിട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ എലാര ക്യാപിറ്റലിനുള്ള ഫണ്ടിംഗ് ഉറവിടം ചോദ്യം ചെയ്തിരുന്നു. മൗറീഷ്യസ് ആസ്ഥാനമായുള്ള കമ്പനിയാണ് എലാര

rahul

ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിലേക്കും അദാനി ഗ്രൂപ്പിന് അവസരം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ മിസൈല്‍, റഡാര്‍ നവീകരണ കരാര്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്കും എലാര എന്ന സംശയാസ്പദമായ വിദേശ സ്ഥാപനത്തിനും നല്‍കിയിരിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന പ്രധാനികളാണ് എലാര ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് (എലാറ ഐഒഎഫ്) എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് അടക്കം പരാമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ആരാണ് എലാരയെ നിയന്തിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. അജ്ഞാതരായ വിദേശ സ്ഥാപനങ്ങള്‍ക്ക് തന്ത്രപ്രധാനമായ പ്രതിരോധ ഉപകരണങ്ങളുടെ നിയന്ത്രണം നല്‍കിക്കൊണ്ട് ഇന്ത്യയുടെ ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്നത് എന്തിനാണ് എന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു.

ഐ എസ് ആര്‍ ഒ, ഡി ആര്‍ ഡി ഒ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബെംഗളൂരു ആസ്ഥാനമായുള്ള ഒരു പ്രതിരോധ കമ്പനിയുടെ പ്രമോട്ടര്‍ സ്ഥാപനം കൂടിയാണ് എലാര എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

adani

കാലഹരണപ്പെട്ട പെച്ചോറ മിസൈല്‍, റഡാര്‍ സംവിധാനങ്ങള്‍ നവീകരിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമായി 2020 ല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് 590 കോടി രൂപയുടെ കരാറില്‍ ഒപ്പ് വെച്ചിരുന്നു.

അതേസമയം രാഹുലിന്റെ ട്വീറ്റിന് പിന്നാലെ പ്രതിപക്ഷത്തെ മറ്റ് നേതാക്കളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. തന്ത്രപ്രധാനമായ പ്രതിരോധ കരാറുകള്‍ നിയന്ത്രിക്കുന്ന വിദേശ ഫണ്ടുകള്‍ ബി ജെ പിക്ക് ഉണ്ടെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര രംഗത്തെത്തി.

മൗറീഷ്യസ് ആസ്ഥാനമായുള്ള എലാര ഐഒഎഫ്, അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരാണ് എന്നും അതിന്റെ കോര്‍പ്പസിന്റെ 96 %വും നിക്ഷേപിച്ചിരിക്കുന്നത് ഒരു ഡിഫന്‍സ് കമ്പനിയായ കമ്പനിയുടെ സഹ ഉടമ കൂടിയാണ് എന്നും ശിവസേന ഉദ്ധവ് വിഭാഗം എം പി പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു.

നേരത്തെ യു എസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, എലാര ക്യാപിറ്റലിനുള്ള ഫണ്ടിംഗ് ഉറവിടം ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. എലാരയുടെ ഇന്ത്യയിലെ നിക്ഷേപത്തിന്റെ 96 ശതമാനവും അദാനി ഗ്രൂപ്പ് കമ്പനികളിലെ എലാര ഐഒഎഫ് വഴിയാണ് എന്നാണ് രേഖകള്‍ പറയുന്നത്.

Hair Tips with Tomato: തക്കാളി കൊണ്ടൊരു കിടിലന്‍ സൂത്രമുണ്ട്.. മുടി തഴച്ച് വളരും

2022 ഡിസംബര്‍ 31 വരെ അദാനി എന്റര്‍പ്രൈസസില്‍ 1.6 ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 3.62 ശതമാനവും അദാനി ടോട്ടലില്‍ 1.62 ശതമാനവും കൈവശം എലാര കൈവശം വെച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത് മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരും അദാനിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ് എന്ന് ആരോപിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+