ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് ഐഎംഎഫ്; 6.8 ശതമാനമായി കുറയും
ദില്ലി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് ഐഎംഎഫ്. ആഗോള പ്രതിസന്ധി ഇന്ത്യയെയും ബാധിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 6.8 ശതമാനമായി ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് ഐഎംഎഫ് പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ പ്രവചനമാണിത്.
നേരത്തെ പല ആഗോള ഏജന്‍സികളും ഇന്ത്യയിലും പ്രതിസന്ധി രൂക്ഷമാകുമെന്ന് അറിയിച്ചിരുന്നു. ജൂലായില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.4 ശതമാനം നേടുമെന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചത്. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലയളവിലായിരുന്നു ഇത് പ്രതീക്ഷിച്ചത്.

അതേസമയം ഓരോ പാദത്തിലും ഇന്ത്യയുടെ വളര്‍ച്ച പിന്നോട്ടടിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാണ്. ജനുവരിയില്‍ പ്രവചിച്ചിരുന്ന വളര്‍ച്ച 8.2 ശതമാനമായിരുന്നു. എന്നാല്‍ ഏപ്രില്‍ മാസം തുടങ്ങുന്ന സാമ്പത്തിക പാദത്തില്‍ ഇത് വളരെ കുറയുന്നതാണ് കണ്ടത്. 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യ 8.7 ശതമാനം വളര്‍ച്ചയാണ് നേടിയത്.
അന്താരാഷ്ട്ര നാണ്യ നിധി പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ കാര്യം പറയുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ച മാത്രമേ ഇന്ത്യ നേടൂ എന്നും ഇവര്‍ പറയുന്നു.
ജൂലായിലെ വളര്‍ച്ചാ പ്രവചനത്തില്‍ നിന്ന് 0.6 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ മോശം വളര്‍ച്ചാ നിരക്കാണ് രണ്ടാം പാദത്തിലുണ്ടാവുകയെന്ന് ഐഎംഎഫ് പറയുന്നു. അത് മാത്രമല്ല, രാജ്യത്തിനകത്തെ ഡിമാന്റുകള്‍ക്കും വലിയ ഇടിവ് വന്നിട്ടുണ്ടെന്ന് ഐഎംഎഫ് പറയുന്നു. ആഗോള തലത്തിലും വളര്‍ച്ചാ നിരക്ക് പിന്നോട്ടാണ്.
2021ല്‍ ആറ് ശതമാനമായിരുന്നു വളര്‍ച്ച. എന്നാല്‍ 2022ല്‍ ഇത് 3.2 ശതമാനമായി മാറിയിരിക്കുകയാണ്. 2023ല്‍ 2.7 ശതമാനമായും കുറയും. 2001ന് ശേഷമുള്ള ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണിത്. കൊവിഡ്, ആഗോള പ്രതിസന്ധി സമയം എന്നിവ ഇതില്‍ മാറ്റി നിര്‍ത്തണം.
ലോകത്തെ വന്‍ സമ്പദ് വ്യവസ്ഥകളെല്ലാം തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. 2022ന്റെ ആദ്യ പാദത്തില്‍ യുഎസ്സിന്റെ ജിഡിപി വളരെ പിന്നാക്കം പോയി. യൂറോപ്പിലാകെ രണ്ടാം പാദത്തില്‍ വളര്‍ച്ച പിന്നോട്ടാണ് പോകുന്നത്. കൊവിഡിലെ തകര്‍ച്ചയും, ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ തകര്‍ച്ചയുമെല്ലാം ഐഎംഎഫ് എടുത്ത് പറയുന്നത്.
ഹൗസ്‌ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍
ഇതിന് പുറമേ യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആഗോള തലത്തില്‍ വലിയ പ്രതിസന്ധിയാണ് അഴിച്ച് വിട്ടത്. ജീവിത ചെലവുകള്‍ വന്‍ തോതിലാണ് വര്‍ധിച്ചത്. ഇന്ധന വില വര്‍ധിച്ചതും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന് ഐഎംഎഫ് പറഞ്ഞു. ചൈനയുടെ വലിപ്പം കൊണ്ട് അത് ആഗോള സാമ്പത്തിക മേഖലയ്ക്ക് വലിയ ആഘാതമുണ്ടാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications