അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയില്‍, രാജ്യം വിടുന്നവര്‍ക്ക് അഭയം നല്‍കും
ദില്ലി: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതോടെ രാജ്യത്ത് നിന്ന് കൂട്ടപലായനം ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ പലായനമാണ് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുന്നത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും കൂട്ടാളികളും താജിക്കിസ്ഥാനിലേക്കാണ് കടന്നത്. മറ്റ് രാജ്യങ്ങളും അഫ്ഗാന്‍ പൗരന്മാര്‍ക്കായി അതിര്‍ത്തി തുറന്നിരിക്കുകയാണ്. അതേസമയം പല പ്രമുഖ നേതാക്കളുടെയും രാഷ്ട്രീയ അഭയ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ത്യ. പല അഫ്ഗാന്‍ പൗരന്മാരും പഠനത്തിനും ആരോഗ്യ പരിപാലനത്തിനും ചികിത്സയ്ക്കുമായി എല്ലാം നേരത്തെ തന്നെ ഇന്ത്യയെയാണ് അഫ്ഗാനിസ്ഥാന്‍ ആശ്രയിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ശക്തമാണ്.

ഇന്ത്യയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പല നേതാക്കളും രാഷ്ട്രീയ അഭയത്തിനാണ് ഇവിടെയെത്തുന്നത്. വെള്ളിയാഴ്ച്ച തന്നെ വന്‍ രാഷ്ട്രീയ നേതാക്കളില്‍ പലരും ഇന്ത്യയില്‍ എത്തിയിരുന്നു. വാര്‍ഡാക്കില്‍ നിന്നുള്ള എംപി വഹീദുള്ള കലീംസായ്, പര്‍വാനില്‍ നിന്നുള്ള എംപി അബ്ദുള്‍ അസീസ് ഹക്കീമി, എംപി അബ്ദുള്‍ ഖാദിര്‍ സസായ്, സെനറ്റര്‍ മാലം ലാല ഗുല്‍, മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ബന്ധുവവും മുന്‍ എംപിയുമായ ജമീല്‍ കര്‍സായ്, ബഗ്ലാന്‍ എംപി ശുക്രിയ ഇസഖായില്‍, മുഹമ്മദ് ഖാന്‍, സെനറ്റര്‍ എഞ്ചിനീയര്‍ അബ്ദുള്‍ ഹാദി അര്‍ഗാണ്ഡിവാള്‍, മുന്‍ ധനമന്ത്രി മുഹമ്മദ് ഷരീഫ് ഷരീഫി, മുന്‍ വൈസ് പ്രസിഡന്റ് യൂനുസ് ഖാനോനിയുടെ സഹോദരനും എംപിയുമായി മറിയം സുലൈമാന്‍ഖെയില്‍, അഫ്ഗാന്‍ അധോതല സഭയുടെ സീനിയര്‍ അഡൈ്വസര്‍ ഖായിസ് മോവാഫഖ് എന്നിവരാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
അതേസമയം താലിബാന്‍ വരുന്നത് ഇന്ത്യക്കും ഭീഷണിയാണ്. പാകിസ്താന്റെ സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്പം ഐഎസ്‌ഐയുടെ സഹായവും ഉണ്ട്. ഇത് കശ്മീര്‍ അടക്കമുള്ള ഇടങ്ങളില്‍ തീവ്രവാദം വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ. അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം താലിബാന് സൈനിക സഹായങ്ങള്‍ അടക്കം പാകിസ്താന്‍ നല്‍കുന്നുണ്ട്. ഇറാനും ഖത്തറും അല്‍ബേനിയയും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. അല്‍ബേനിയയും ഖത്തറും യുഎസ്സുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. കാനഡ 20000 അഭയാര്‍ത്ഥികളെ സ്വീകരിക്കും.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ അഫ്ഗാന്‍ വിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. താലിബാന്‍ തിരിച്ചുവരുമെന്ന തോന്നലാണ് പ്രധാന കാരണം. ജൂലായ് മുതല്‍ ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി അഫ്ഗാന്‍ വിട്ടിട്ടുണ്ട്. അതേസമയം അഫ്ഗാനില്‍ നിന്നെത്തിയ ഒരു യുവതിയുടെ പരാമര്‍ശങ്ങളും ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. താലിബാന്‍ എന്റെ സുഹൃത്തുക്കളെ കൊല്ലും എന്നാല്‍ വിമാനം ഇറങ്ങിയ ഒരു യുവതി പറഞ്ഞത്. ലോക രാജ്യങ്ങളെ അഫ്ഗാനിസ്ഥാനെ ഇങ്ങനെ കൈവിടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ലെന്ന് അവര്‍ പറയുന്നു. ഞങ്ങളുടെ സ്ത്രീകള്‍ക്ക് ഇനി യാതൊരു അവകാശങ്ങളും ഉണ്ടാവില്ലെന്ന് അവര്‍ വൈകാരികമായി പറഞ്ഞു.












Click it and Unblock the Notifications