കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 മില്യണിന്റെ കര്‍ഷക വായ്പകള്‍ എഴുതി തള്ളും.... ഇത്തവണയും മുമ്പില്‍ കോണ്‍ഗ്രസ് തന്നെ!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് കര്‍ഷകരുടെ വായ്പ എഴുതി തള്ളിയതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്ദാനമായി കര്‍ഷക വായ്പ മാറുന്നു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വന്‍ നേട്ടമാണ് കര്‍ഷകരെ കാത്തിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ശക്തമായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. എന്നാല്‍ നേട്ടങ്ങള്‍ വളരെ വലുതായത് കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ പിന്തുണയ്ക്കുന്നത്.

പക്ഷേ ഇവിടെയും കോണ്‍ഗ്രസ് ആദ്യം സ്‌കോര്‍ ചെയ്തിരിക്കുകയാണ്. വായ്പ എഴുതി തള്ളുമെന്ന ആശയം രാഹുല്‍ ഗാന്ധിയാണ് ആദ്യം അവതരിപ്പിച്ചത്. ഇനിയുള്ള എല്ലാ പ്രഖ്യാപനങ്ങളിലും കര്‍ഷകരെ പിന്തുണച്ച കൊണ്ടുള്ള വാഗ്ദാനങ്ങള്‍ ഉണ്ടാവുമെന്നാണ് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും പ്രഖ്യാപനം മാത്രമല്ല ഇത് നടപ്പാക്കാനാവുമെന്ന് തന്നെയാണ് രാഹുല്‍ പറയുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിന്റെ പ്രഖ്യാപനം

കോണ്‍ഗ്രസിന്റെ പ്രഖ്യാപനം

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനമായിരുന്നു വായ്പ എഴുതി തള്ളല്‍. രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുമെന്നും, താങ്ങുവില 2500 രൂപയായി ഉയര്‍ത്തുമെന്നുമായിരുന്നു പ്രഖ്യാപനം. ഇത് തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ മാറ്റം കൊണ്ടുവന്നിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായി നിന്നിരുന്ന ബിജെപി തകര്‍ന്നടിഞ്ഞത് രാഹുലിന്റെ ഈ ഒരൊറ്റ പ്രഖ്യാപനം കൊണ്ടാണ്.

9 ബില്യണിന്റെ കാര്‍ഷിക കടം

9 ബില്യണിന്റെ കാര്‍ഷിക കടം

കര്‍ഷകരുടെ 9 ബില്യണ്‍ വായ്പകളാണ് ഇതുവരെ എഴുതി തള്ളിയത്. ഇതില്‍ 8.6 കോടിയാണ് കോണ്‍ഗ്രസ് മാത്രം എഴുതി തള്ളിയത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തന്നെ ഏഴുതി തള്ളി കഴിഞ്ഞു. അവിടെയും നേട്ടം കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്വന്തമാക്കി. ബിജെപിക്ക് വന്‍ സമ്മര്‍ദമാണ് വായ്പ എഴുതി തള്ളാനായി ഉണ്ടാവുന്നത്. എന്നാല്‍ ഇതില്‍ സുതാര്യത കൊണ്ടുവരാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

2019ലെ വെല്ലുവിളി

2019ലെ വെല്ലുവിളി

2019ല്‍ കര്‍ഷക വിഷയങ്ങളായിരിക്കും പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. ബിജെപി ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ കുത്തനെ വര്‍ധിച്ചിരുന്നു. വീണ്ടും ജനവിധി തേടുന്ന മോദി സര്‍ക്കാരിന് ഇത് വല്ലാത്ത തലവേദനയാണ്. കര്‍ഷക വിഷയത്തില്‍ മോദിക്ക് ഇതുവരെ എടുത്ത് പറയാനുള്ള നേട്ടം ഇല്ല. പ്രധാനമന്ത്രിയുയുടെ പ്രഖ്യാപനങ്ങള്‍ക്ക് പഴയ രീതിയുള്ള വരവേല്‍പ്പ് ഇപ്പോള്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്നില്ല.

രാഹുല്‍ വാക്കുപാലിച്ചു

രാഹുല്‍ വാക്കുപാലിച്ചു

അധികാരത്തില്‍ എത്തിയതിന് പിന്നാലെ രാഹുല്‍ വാക്ക് പാലിച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ രണ്ട് ലക്ഷം വരെയുള്ള വായ്പ എഴുതി തള്ളിയതിന് പിന്നാലെ യുവാക്കള്‍ക്ക് തൊഴില്‍ അവസരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലു ംകാര്‍ഷിക കടം എഴുതി തള്ളി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമാണ് 440 ബില്യണിന്റെ വായ്പകളാണ് എഴുതി തള്ളിയത്. മധ്യപ്രദേശില്‍ 2.5 ബില്യണിന്റെ വായ്പകളുമാണ് എഴുതി തള്ളിയത്.

ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ്

ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന് ഗ്രാമീണ മേഖലയില്‍ വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ബിജെപിക്കെതിരെ വന്‍ രോഷമാണ് ഗ്രാമീണ മേഖലയില്‍ ഉള്ളത്. നോട്ടുനിരോധനം, ജിഎസ്ടിയൊക്കെ എല്ലാം തകര്‍ത്തെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 68 ശതമാനം ഗ്രാമീണ മേഖലയെ പ്രതിനിധീകരിക്കുന്നവരാണ്. അതായത് 1.25 ബില്യണ്‍ വരും. ഇവര്‍ മോദിക്കെതിരെയാണ്. ഇത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് തന്നെ ഉറപ്പിക്കുന്നതാണ്.

ബിജെപിയും തുടങ്ങി

ബിജെപിയും തുടങ്ങി

ബിജെപിയും കര്‍ഷക വായ്പകള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഫലം കാണുമെന്ന് തോന്നുന്നില്ല. കാരണം കോണ്‍ഗ്രസിന്റെ പ്രചാരണമാണ് ബിജെപി ഏറ്റെടുത്തത്. ഒഡീഷയില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷക വായ്പ എഴുതി തള്ളുമെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. അതേസമയം 2022 ആവുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാവുമെന്നാണ് മോദി മുമ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ അതിനുള്ള നീക്കങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. അതേസമയം നീതി ആയോഗ് അടക്കം വായ്പ എഴുതി തള്ളുന്നതിന് എതിരാണ്.

കര്‍ഷക റാലികള്‍

കര്‍ഷക റാലികള്‍

ബിജെപിക്കുള്ള അടുത്ത പ്രതിസന്ധി കര്‍ഷക റാലിയാണ്. ഇത്രയും കാലം അതിനെ അവഗണിക്കുകയായിരുന്നു മോദി. മധ്യപ്രദേശിലെ മന്ദ്‌സോറില്‍ വെടിവെപ്പ് ഉണ്ടായി. രാജ്‌നന്ദ്ഗാവിലും, റായ്പൂരിലും ഉണ്ടായ പ്രക്ഷോഭമാണ് രമണ്‍ സിംഗിനെ താഴെയിറക്കിയത്. ദില്ലിയിലേക്ക് 80000 പേരടങ്ങുന്ന കര്‍ഷകര്‍ മാര്‍ച്ച നടത്തിയതിനെ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായി നിന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകര്‍ക്കായി വലിയൊരു പാക്കേജ് മോദി ലക്ഷ്യമിടുന്നുണ്ട്. നേരത്തെ യുപിഎ സര്‍ക്കാര്‍ 700 ബില്യണിന്റെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയിരുന്നു.

കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം അമിത് ഷാ...... ബിജെപി അധ്യക്ഷന്‍ വീണത് അഞ്ചിടത്ത്!!കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം അമിത് ഷാ...... ബിജെപി അധ്യക്ഷന്‍ വീണത് അഞ്ചിടത്ത്!!

സോഷ്യല്‍ മീഡിയയെ പ്രചാരണ വേദിയാക്കി രാഹുല്‍ ഗാന്ധി..... 2019ല്‍ ഹൈടെക് തന്ത്രങ്ങള്‍!!സോഷ്യല്‍ മീഡിയയെ പ്രചാരണ വേദിയാക്കി രാഹുല്‍ ഗാന്ധി..... 2019ല്‍ ഹൈടെക് തന്ത്രങ്ങള്‍!!

English summary
indian farmers get $9 billion loan relief ahead of elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X