കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ദോയെ സിനിമയിലെടുത്തില്ല പക്ഷേ പപ്പടത്തെ ഓക്സ്ഫോര്‍ഡിലെടുത്തു

  • By Meera Balan
Google Oneindia Malayalam News

കൊല്‍ക്കത്ത: 'ഊണിനൊപ്പം രസം അതാ ഇപ്പന്റെ സ്റ്റൈല്‍' എന്നൊരു പരസ്യ വാചകം കേട്ടിട്ടില്ലേ...എന്നാല്‍ പണ്ട് മുതല്‍ക്കേ നമുക്കൊരു സ്റ്റൈല്‍ ഉണ്ട് ഊണിനൊപ്പം പപ്പടം. സദ്യ കഴിയ്ക്കുമ്പോള്‍ പപ്പടം പലര്‍ക്കും നിര്‍ബന്ധമാണ്. അതാണ് പണ്ട് മുതലേ ശീലിച്ച സ്റ്റൈല്‍. എന്താ ഇപ്പോള്‍ പപ്പടത്തെപ്പറ്റി ഇങ്ങനെ പറയുന്നതെന്നല്ലേ. പപ്പടം ഒരു നേട്ടം കൈവരിച്ചിരിയ്ക്കുന്നു. എന്താണെന്നോ, ഇംഗ്ളീഷ് ഭാഷയുടെ തന്നെ ബൈബിളെന്ന് വിശേഷിപ്പിയ്ക്കുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ കയറിയിരിയ്ക്കുകയാണ് പപ്പടം.

ഇനി പൊടിഞ്ഞാലും അന്തസായി തന്ന പപ്പടത്തിന് പൊടിയാം. ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് ലോകത്ത് പ്രിയമേറിയതോടെയാണ് പപ്പടവും ഓക്‌സോഫോര്‍ഡ് ഡിക്ഷണറിയില്‍ കയറിപ്പറ്റിയത്. പണ്ട് എല്‍ദോയെ സിനിമയിലെടുത്ത പോലെ അല്ല കേട്ടോ...ഓക്‌സ്‌ഫോര്‍ഡിന്റെ പുതിയ പതിപ്പിലാണ് പപ്പടം കയറിപ്പറ്റിയത്.

Pappadam

പുതിയ എഡിഷനില്‍ പപ്പടം അടക്കം 240 വാക്കുകളാണ് ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. മറ്റൊരു ഇന്ത്യന്‍ വിഭവമായ കീമയും പുതിയ ഡിക്ഷണറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. Thin Wafer എന്നാണ് പപ്പടത്തിന് ഇംഗ്ളീഷില്‍ നല്‍കിയിരിയ്ക്കുന്ന അര്‍ത്ഥം.

Keema

ഇന്ത്യന്‍ ഇംഗഌഷ് വാക്കുകളില്‍ 60 ശതമാനവും ഹിന്ദിയില്‍ നിന്നുള്ളതാണ്. ഓക്‌സ്‌ഫോര്‍ഡിന്റെ ഒന്‍പതാം എഡിഷനിലാണ് പപ്പടം കയറിപ്പറ്റിയത്. അങ്ങനെ പപ്പടത്തേയും ഓക്‌സ്‌ഫോര്‍ഡിലെടുത്തു.

English summary
Indian kitchen goes global, ‘keema’, ‘papad’ now English words
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X