തിരിച്ചടി ഫലം കണ്ടു; യുകെയില്‍ കൊവിഷീല്‍ഡ് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനില്ല
ദില്ലി: ഒടുവില്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ തീരുമാനം മാറ്റി യുകെ. കൊവിഷീല്‍ഡ് അല്ലെങ്കില്‍ യുകെ അംഗീകരിച്ച ഏതെങ്കിലും കൊവിഡ് വാക്‌സിന്‍ മുഴുവന്‍ ഡോസും സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ ക്വാറന്റീന്‍ വേണ്ട. ഒക്ടോബര്‍ 11 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുക. വാക്‌സിന്‍ സ്വീകരിച്ച ശേഷം ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. നേരത്തെ യുകെ സ്വീകരിച്ച തീരുമാനം മറ്റൊന്നായിരുന്നു.
യുകെ അംഗീകരിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആള്‍ക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ വേണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. യുകെയുടെ തീരുമാനത്തിന് പിന്നാലെ ഇന്ത്യയില്‍ എത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വാക്‌സിന്‍ എടുത്തെങ്കിലും 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനത്തിന് മറുപടിയായാണ് ഇന്ത്യ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.

ഒക്ടോബര്‍ 11 മുതല്‍ കോവിഷീല്‍ഡ് അല്ലെങ്കില്‍ യുകെ അംഗീകരിച്ച മറ്റൊരു വാക്‌സിന്‍ ഉപയോഗിച്ച് യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഇല്ല. കഴിഞ്ഞ മാസത്തോളമായുള്ള അടുത്ത സഹകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ഇന്ന് ട്വീറ്റ് ചെയ്തു.
ഒക്ടോബര്‍ 1 ന്, ഇന്ത്യക്കാര്‍ക്കും യുകെ അംഗീകരിച്ച കോവിഷീല്‍ഡ് വാക്‌സിനേഷന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്കുമായുള്ള യുകെ ക്വാറന്റൈന്‍ നിയമങ്ങളോട് പ്രതികരിച്ച്, വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇന്ത്യ 10 ദിവസത്തെ നിര്‍ബന്ധിത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ തിരിച്ചടി കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി ബ്രിട്ടന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നടപടികള്‍ ഏറ്റവും സൗകര്യപ്രദവും എളുപ്പവുമാക്കാനാണ് ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പറഞ്ഞിരുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാന്‍ പൊതുജനാരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ മാറ്റാനാണ് ശ്രമിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്കുള്ള യാത്രാ നയങ്ങളില്‍ ഇളവുകള്‍ അടുത്ത ഘട്ടത്തില്‍ ഉണ്ടാവുമെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.
അതേസമ.ം, ഇന്ത്യ, ഘാന ഉള്‍പ്പടെ 37 രാജ്യങ്ങളെയാണ് ഇപ്പോള്‍ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രെസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications