Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്

ഇന്‍ഡോര്‍: മുസ്ലിങ്ങളെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. ഇന്‍ഡോറിലെ ബി ജെ പി എം പി സുമിത്ര മഹാജന് വേണ്ടി പ്രകാശ് പര്‍വാനിയാണ് പോലീസില്‍ പരാതി കൊടുത്തത്. ഒക്ടോബര്‍ 24 ന് ദസറ മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്ലിങ്ങളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുണ്ട് എന്നാണ് പരാതി.

ഇന്‍ഡോറിലെ അന്നപൂര്‍ണ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. മുസാഫിര്‍ നഗറിലെ കലാപത്തിന് ശേഷം പാക് സംഘടനയായ ഐ എസ് ഐ ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ സമീപിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഇന്റലിജന്റ്‌സ് മേധാവികളില്‍ നിന്നും തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

rahul gandhi

ഇന്ത്യയിലെ മുസ്ലിം യുവാക്കള്‍ക്ക് പാകിസ്ഥാനിലെ ഭീകര സംഘടനയുമായി ബന്ധമുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ബി ജെ പിയാണ് മുസാഫിര്‍ നഗര്‍ കലാപത്തിന് പിന്നില്‍ എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു - പര്‍വ്വാനി തന്റെ പരാതിയില്‍ പറയുന്നു.

മുസ്ലിങ്ങളെ അപമാനിക്കുക മാത്രമല്ല, ബി ജെ പിയുടെ ഇമേജ് തകര്‍ക്കാനുദ്ദേശിച്ചുള്ളത് കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന എന്ന് പരാതിയില്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

ബി ജെ പിയെ അപമാനിച്ചതിനും രാജ്യത്തെ മുസ്ലിങ്ങളെ താഴ്ത്തിക്കാണിച്ചതിനും രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ പര്‍വ്വാനി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനും പര്‍വ്വാനി സമാനമായ പരാതി നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+