• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മതാടിസ്ഥാനത്തിൽ അസമത്വം നിലനിൽക്കുന്നു'; ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണം നടപ്പാക്കണമെന്ന് മോഹൻ ഭാഗവത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണം ആവശ്യമാണെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യ അസമത്വം അവഗണിക്കാനാകാത്ത വിഷയമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള അസമത്വവും നിർബന്ധിത മതപരിവർത്തനവും രാജ്യം വിഭജിക്കാൻ തന്നെ കാരണമാകും. മതാടിസ്ഥാനത്തിലുള്ള അസമത്വം കാരണം രൂപീകരിക്കപ്പെട്ട കിഴക്കൻ തിമോർ, കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു ആർ എസ് എസ് മേധാവിയുടെ പ്രസംഗം. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയിലായിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.

ജനസംഖ്യ സമത്വവും


'ജനസംഖ്യ നിയന്ത്രണത്തിനോടൊപ്പം തന്നെ മതാടിസ്ഥാനത്തിൽ ജനസംഖ്യ സമത്വവും ഏറെ പ്രധാന്യം അർഹിക്കുന്ന വിഷയമാണ്. ജനസംഖ്യ വളരുമ്പോൾ കൂടുതലായി വിഭവങ്ങളും ആവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ വലിയ ബാധ്യതയാകും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൊണ്ടുള്ള നയങ്ങളാണ് തയ്യാറാക്കേണ്ടത്', ഭാഗവത് പറഞ്ഞു. ജനസംഖ്യ നിയന്ത്രണ നയം നടപ്പാക്കുമ്പോൾ സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടാക്കണമെന്നും ഭാഗവത് പറഞ്ഞു.
ജനസംഖ്യ വർധനവിന് ജനന നിരക്ക് ഒരു കാരണം തന്നെയാണ്. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ ഉള്ള മതപരിവർത്തനങ്ങളും നുഴഞ്ഞ് കയറ്റവും വലിയ കാരണങ്ങൾ തന്നെയാണെന്നും ഭാഗവത് പറഞ്ഞു. അതേസമയം രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

തള്ളി കേന്ദ്രസർക്കാർ


ഇക്കഴിഞ്ഞ ഏപ്രിലിൽ രാജ്യസഭയിൽ ഇത് സംബന്ധിച്ച് ഭരണകക്ഷി നേതാക്കൾ ആവശ്യം ഉയർത്തിയപ്പോൾ കുടുംബാസൂത്രണവും മെച്ചപ്പെട്ട ആരോഗ്യപരിപാലനവുമാണ് ജനസംഖ്യ സ്ഥിരിത ഉറപ്പാക്കാൻ അനിവാര്യം എന്നതായിരന്നു കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയത്. ഫേർട്ടിലിറ്റി നിരക്ക് നിലവിൽ 2 ശതമാനമായി കുറഞ്ഞുവെന്നും അതുകൊണ്ട് തന്നെ കുടുംബാസൂത്രണ ദൗത്യം വിജയിക്കുകയാണെന്നുമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

പാർലമെന്റില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; കയ്യടക്കി ബിജെപി, ശശി തരൂരും പുറത്ത്പാർലമെന്റില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; കയ്യടക്കി ബിജെപി, ശശി തരൂരും പുറത്ത്

ന്യൂനപക്ഷങ്ങൾ അപകടത്തിലാണെന്ന്

അതിനിടെ ന്യൂനപക്ഷങ്ങൾ അപകടത്തിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ടെന്ന് പ്രസംഗത്തിൽ ഭാഗവത് ആരോപിച്ചു.ഞങ്ങളും ഹിന്ദുക്കളും അവരെ അപകടത്തിലാക്കുമെന്നതാണ് ചിലർ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ അത് സംഘത്തിന്റെയോ ഹിന്ദുക്കളുടെയോ സ്വഭാവമല്ല. സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്താണ് ഞങ്ങൾ, ഭാഗവത് പറഞ്ഞു.

ഹിന്ദു രാഷ്ട്ര സങ്കൽപ്പം


ഹിന്ദു രാഷ്ട്ര സങ്കൽപ്പം എങ്ങും ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പലരും ഈ ആശയത്തോട് യോജിക്കുകയും ഹിന്ദു എന്ന വാക്കിന് പകരം മറ്റ് വാക്കുകൾ ഉപയോഗിക്കാനുമാണ് താത്പര്യപ്പെടുന്നത്. അത്തരം കാര്യങ്ങളോട് ഞങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ ആശത്തിന് വ്യക്തത വരുത്തുന്നതിനായി ഹിന്ദു എന്ന വാക്കിന് ഞങ്ങൾ ഊന്നൽ നൽകും, ഭാഗവത് പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങളപമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളും തുടരും. രാജ്യത്തെ അക്രമ സംഭവങ്ങളിൽ പ്രമുഖരായ മുസ്ലീം നേതാക്കൾ അടക്കം അപലപിച്ചിരുന്നു. സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കണമെന്നതാണ് തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന നിലപാട്, ഭാഗവത് കൂട്ടിച്ചേർത്തു.

കേരളത്തിൽ 300 വോട്ട് , എത്ര വോട്ട് കിട്ടും? ആരുടെയൊക്കെ വോട്ട്? മറുപടിയുമായി ശശി തരൂർകേരളത്തിൽ 300 വോട്ട് , എത്ര വോട്ട് കിട്ടും? ആരുടെയൊക്കെ വോട്ട്? മറുപടിയുമായി ശശി തരൂർ

വിദ്യാഭ്യാസ നയത്തെ കുറിച്ചും


പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ചും ഭാഗവത് പ്രതികരിച്ചു. ഇംഗ്ലീഷ് വളരെ പ്രധാനമാണെന്ന മിഥ്യധാരണ പലർക്കുമുണ്ട്. പുതിയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികളെ ഉയർന്ന സംസ്കാരമുള്ളവരും രാജ്യത്തോട് കൂടുതൽ സ്നേഹമുള്ളവരുമാക്കാൻ സഹായിക്കുന്നു. ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.സ്ത്രീകളോട് തുല്യതയോടെ പെരുമാറണമെന്നും അവർക്ക് അഹർമായ പ്രാതിനിധ്യം നൽകി ശാക്തീകരിക്കണമെന്നും ഭാഗവത് പറഞ്ഞു.

'എന്തിനാണ് രണ്ട് വള്ളത്തിൽ കാലിടുന്നത്, കടൽക്കിഴവൻമാരെ പേടിച്ചോ'; കെഎം അഭിജിത്തിന്റെ പോസ്റ്റിന് താഴെ വിമർശനം'എന്തിനാണ് രണ്ട് വള്ളത്തിൽ കാലിടുന്നത്, കടൽക്കിഴവൻമാരെ പേടിച്ചോ'; കെഎം അഭിജിത്തിന്റെ പോസ്റ്റിന് താഴെ വിമർശനം

English summary
'Inequality persists along religious lines'; Mohan Bhagwat says to implement population control in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X