കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി അധികൃതര്‍ പണി തന്നു, കുഞ്ഞുങ്ങള്‍ മാറിപ്പോയി, തിരിച്ചറിഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തന്റെ കുഞ്ഞ് ആരെന്ന് അറിയാതെ ദിവസങ്ങള്‍ തള്ളി നീക്കുക. ഏതൊരു അമ്മയെയും സംബന്ധിച്ച് ഏറ്റവും വേദനിപ്പിക്കുന്ന കാര്യമായിരിക്കും ഇത്. കുഞ്ഞുങ്ങളെ മാറിപ്പോയ രണ്ട് അമ്മമാരുടെ കാര്യമാണ് ഇവിടെ പറയാന്‍ പോകുന്നത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.

ഇവിടെയുള്ള സര്‍ക്കാര്‍ ആശുപത്രിക്കാര്‍ രണ്ട് കുടുംബങ്ങളെ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. ഈ രണ്ട് അമ്മമാരുടെയും കുഞ്ഞുങ്ങള്‍ പത്ത് ദിവസത്തോളമാണ് കുഞ്ഞിനായി കാത്തിരുന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വലിയ അബദ്ധമാണ് ഈ പ്രശ്‌നങ്ങളൊക്കെയും ഉണ്ടാക്കിയത്.

1

പ്രസവത്തിനിടെ ജയ്പൂരിലെ മഹിളാ ചികിത്സാലയത്തില്‍ വെച്ചാണ് ഇവരുടെ കുഞ്ഞുങ്ങള്‍ മാറി പോയത്. ആശുപത്രി അധികൃതരുടെ നടപടിക്രമങ്ങളാണഅ ഇതിന് കാരണം. മൂന്ന് ദിവസത്തോളം ഈ അമ്മമാര്‍ കുഞ്ഞുങ്ങളെ പാലൂട്ടി ഓമനിക്കുകയും ചെയ്തു. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ ഈ കുഞ്ഞുങ്ങളെ തിരിച്ചുവാങ്ങുകയായിരുന്നു.

ഈ ചിത്രത്തിലൊരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം

രേഷ്മ, നിഷ എന്നിങ്ങനെയുള്ള രണ്ട് അമ്മമാര്‍ക്കാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം സ്വന്തം കുഞ്ഞുങ്ങള്‍ ആരാണെന്ന് അറിയാന്‍ വൈകിയത്. സെപ്റ്റംബര്‍ ഒന്നിനാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായത്. അതുകൊണ്ട് അനുഭവിക്കേണ്ടി വന്നത് അമ്മമാര്‍ മാത്രമാണ്.

ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന്‍ ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍

ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ഇവര്‍ക്ക് പിറന്നത്. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിലെ ജീവനക്കാരുടെ അശ്രദ്ധ മൂലം ഇവ മാറി പോവുകയായിരുന്നു. രേഷ്മയ്ക്കുണ്ടായ പെണ്‍കുഞ്ഞിനെ നിഷയ്ക്കും, നിഷയുടെ ആണ്‍കുഞ്ഞിനെ രേഷ്മയ്ക്കും നല്‍കി. എന്നാല്‍ കുഞ്ഞുങ്ങളെ മാറി പോയിട്ടുണ്ടെന്ന് ഇവര്‍ തിരിച്ചറിയുന്നത് തന്നെ പിന്നീടാണ്.

ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍

തിയേറ്ററിന് പുറത്ത് കാത്തുനിന്ന വീട്ടുകാരെ കുഞ്ഞിനെ കാണിച്ച്, ക്യാമറയില്‍ അവരുടെ പ്രസ്താവന രേഖപ്പെടുത്തി. പതിവ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഇവര്‍ക്ക് അബദ്ധം മനസ്സിലായത്. കുഞ്ഞുങ്ങളെ മാറിയിട്ടുണ്ടെന്ന് മനസ്സിലാക്കിയതോടെ അത് തിരുത്താനായി ഇവര്‍ കുറുക്കുവഴികളാണ് സ്വീകരിച്ചത്.

കുഞ്ഞിന്റെ മഞ്ഞനിറം മാറാനായി ചികിത്സ വേണമെന്ന് പറഞ്ഞ് അമ്മമാരില്‍ നിന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ തിരിച്ചുവാങ്ങുകയായിരുന്നു. യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനായി ഡിഎന്‍എ ടെസ്റ്റും നടത്തി. പോലീസിന്റെ സഹായത്തോടെയായിരുന്നു ആശുപത്രി അധികൃതര്‍ ഇത് ചെയ്തത്. അതേസമയം ആശുപത്രി അധികൃതര്‍ പറഞ്ഞ കാര്യങ്ങളൊന്നും തുടക്കത്തില്‍ വിശ്വസിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല.

കുട്ടികളൊന്നും മാറി പോയിട്ടില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ആദ്യ രക്തപരിശോധനം, പിന്നീട് ഡിഎന്‍എ ടെസ്റ്റും നടത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം വന്നതോടെ കുട്ടികളെ കൈമാറാന്‍ ഈ യുവതികള്‍ തയ്യാറാവുകയായിരുന്നു.

സൗര കൊടുങ്കാറ്റിന് പിന്നാലെ അടുത്ത അപകടം; ഭൂമിക്ക് നേര്‍ വരുന്നത് ഭീകരന്‍, നാസയുടെ മുന്നറിയിപ്പ്സൗര കൊടുങ്കാറ്റിന് പിന്നാലെ അടുത്ത അപകടം; ഭൂമിക്ക് നേര്‍ വരുന്നത് ഭീകരന്‍, നാസയുടെ മുന്നറിയിപ്പ്

English summary
infants interchanged in jaipur after hospital's negligency but found in dna test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X