കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ യുദ്ധഭൂമി; ഭൂമിയിലെ സ്വര്‍ഗമൊക്കെ പണ്ട്!! ഇപ്പോള്‍ ഇറാഖിന് സമം, ഭയം നിറച്ച്...പേടിച്ച്...

ഇവരുടെ ആരോഗ്യ നില വഷളായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വര ഭൂമിയിലെ സ്വര്‍മെന്നാണ് അറിയപ്പെടാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അവിടെ നിന്നു വരുന്ന വാര്‍ത്തകള്‍ ആശങ്കയുടേതാണ്. സൈനികരും തീവ്രവാദികളും സാധാരണക്കാരും കൊല്ലപ്പെടുന്ന നടുക്കുന്ന വാര്‍ത്തകള്‍.

പ്രതിസന്ധി രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കും. ഇത് ചിലപ്പോള്‍ കശ്മീരികള്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 22 വെബ് സൈറ്റുകളാണ് സര്‍ക്കാര്‍ മേഖലയില്‍ നിരോധിച്ചത്.

ഇറാഖിന് സമാനമായ നടപടി

ഇറാഖിന് സമാനമാണ് ഇന്ത്യയിലെ നടപടികളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇറാഖ് ഭരണകൂടം ഓരോ വര്‍ഷവും അടച്ചുപൂട്ടുന്ന വെബ്‌സൈറ്റുകള്‍ രണ്ട് ഡസനിലധികമാണ്. ഇതുമൂലം പരിക്കേറ്റവരെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ചികില്‍സ നല്‍കാന്‍ ആവുന്നില്ലെന്നുമാണ് ആക്ഷേപം. വാട്‌സ് ആപ്പ് വഴിയാണ് ഗ്രാമീണ മേഖലയിലെ അപകടങ്ങള്‍ പലപ്പോഴും ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നത്.

എന്താണ് നടക്കുന്നത്

സൈനികര്‍ക്കെതിരേ നടക്കുന്ന നാട്ടുകാരുടെ തെരുവ് പ്രതിഷേധങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാനാവാതെ മാധ്യമപ്രവര്‍ത്തകരെയും മൗനികളാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സന്നദ്ധ സംഘടനയായ ആക്‌സസ് നൗ നേതാവ് രമണ്‍ജിത് സിങ് ചീമ പറയുന്നു. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയാനാവാത്ത അവസ്ഥയാണ്.

സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം

അടിയന്തര ഘട്ടത്തില്‍ ഇടപെടുന്നതിന് തടസമാകുന്ന നീക്കമാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക എന്നത്. കിംവദന്തികള്‍ പരക്കാനും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാവും ഇതുമൂലം സാധ്യതയുണ്ട്. സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം തടയുന്നതും അംഗീകരിക്കാനാവില്ലെന്ന് ചീമ പറഞ്ഞു.

സോഷ്യല്‍ മീഡിയ നിരോധനം

സൈനികര്‍ അതിക്രമം നടത്തിയെന്നാരോപിച്ച് തുടങ്ങിയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് വടക്കന്‍ കശ്മീരില്‍ 22 വെബ്‌സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ്, സ്‌കൈപ്പ്, റെഡിറ്റ്, യുട്യൂബ് എന്നിവയുള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം.

ആഭ്യന്തര മന്ത്രാലയം പറയുന്നത്

അക്രമങ്ങള്‍ തടയാന്‍ ഈ നിരോധനം സഹായിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സംഘര്‍ഷ വേളയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ഫോട്ടോകളും സന്ദേശങ്ങളുമാണ് സംഘര്‍ഷം വ്യാപിക്കാന്‍ കാരണം. തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കി

കശ്മീരി യുവാവിനെ സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കി കൊണ്ടുപോകുന്ന വീഡിയോ രംഗങ്ങള്‍ അടുത്തിടെ വ്യാപിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിഷേധം ശക്തമായതും വിദ്യാര്‍ഥികള്‍ സൈനികര്‍ക്ക് നേരെ കല്ലേറ് തുടങ്ങിയതും. തുടര്‍ന്ന് ഭയം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷമാണ് കശ്മീരില്‍. പാകിസ്താന്‍ അനുകൂല തീവ്രവാദികളും ഈ അവസരം മുതലെടുക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ ആദ്യം

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം മുമ്പും കശ്മീരില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സോഷ്യല്‍ മീഡിയ വെബ് സൈറ്റുകള്‍ നിരോധിക്കുന്നത്. ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്ന് സെന്റര്‍ ഫോര്‍ കമ്യൂണിക്കേഷന്‍ ഗവേണന്‍സ് ഇന്‍ ദല്‍ഹി എന്ന സംഘടനയുടെ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ ചിന്‍മയി അരുണ്‍ പറഞ്ഞു.

സാമ്പത്തിക നഷ്ടം 96.8 കോടി ഡോളര്‍

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധിച്ച രാജ്യം ഇറാഖിന് ശേഷം ഇന്ത്യയാണെന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റൂഷന്‍ പറയുന്നു. 2016 ജൂണ്‍ വരെ ഇന്റര്‍നെറ്റ് നിരോധനം മൂലമുണ്ടായ സാമ്പത്തിക നഷ്ടം 96.8 കോടി ഡോളറാണത്രെ.

English summary
Indian activists who rely on social media to share information in times of tension are being frustrated by a wave of internet shutdowns, with 22 sites closed in Kashmir this week alone. The clampdown in India - only Iraq closes as many sites each year - has hit doctors who treat rural patients via WhatsApp, and silenced journalists covering street protests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X