Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃത്തികെട്ട സിനിമകള്‍ കാണാനാണ് കാശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നതെന്ന് നീതി ആയോഗ് അംഗം

ദില്ലി: ജമ്മു കാശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് വൃത്തികെട്ട സിനിമകള്‍ കാണാനാണെന്ന് നീതി അയോഗ് അംഗം വികെ സരസ്വത്. കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പിന്നാലെ പ്രദേശത്ത് ഇന്‍റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയത് രാജ്യത്തെ സാമ്പത്തിക മേഖലയെ യാതൊരു തരത്തിലും ബാധിച്ചില്ലെന്നും സരസ്വത് പറഞ്ഞു. ധിരുഭായി അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെ വാര്‍ഷിക ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സരസ്വത്.

എന്തിന് വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ക്ക് കാശ്മീരില്‍ പോകേണ്ടത്. ഇപ്പോള്‍ ദില്ലിയില്‍ നടക്കുന്നത് പോലുള്ള പ്രതിഷേധങ്ങള്‍ കാശ്മൂരിലും സംഘടിപ്പിക്കണം. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കത്തിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത് സമൂഹമാധ്യമങ്ങളാണ്. അതുകൊണ്ട് തന്നെ അവിടെ ഇന്‍റര്‍നെറ്റ് സംവിധാനം ഇല്ലെന്നത് കൊണ്ട് എന്താണ് പ്രശ്നം. അവിടെ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് എന്താണ് ചെയ്യുന്നത്? വൃത്തികെട്ട സിനിമകള്‍ കാണുന്നതല്ലാതെ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് അവിടെയുള്ളവര്‍ മറ്റൊന്നും ചെയ്യുന്നില്ലെന്നും സരസ്വത് പറഞ്ഞു.

 vksaraswat-

ടെലികോം ആണ് ഇന്ത്യയുടെ വികസനത്തിന്‍റെ താക്കോല്‍ എങ്കില്‍ എന്തുകൊണ്ടാണ് കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു സരസ്വതിന്‍റെ വിവാദ മറുപടി. അതേസമയം പ്രസ്താവന വിവാദമായതോടെ കാശ്മീരിലെ ഇന്‍റര്‍നെറ്റ് വിലക്ക് സമ്പദ് വ്യവസ്ഥയെ ബാധിച്ചില്ലെന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് സരസ്വത് പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് മാസമായി തുടരുന്ന ഇന്‍റര്‍നെറ്റ് വിലക്ക് കാശ്മീരിലെ ചില ഇടങ്ങളില്‍ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, ആവശ്യ സേവനങ്ങള്‍ എന്നീ മേഖലയിലാണ് ഇന്‍റര്‍നെറ്റ് ലഭ്യമായി തുടങ്ങിയത്. അതേസമയം സോഷ്യല്‍ മീഡിയയ്ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+