ഇരുമ്പ് ആണികൾ റിപബ്ലിക് ദിനത്തിലുണ്ടായതുപോലത്തെ അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ;വിശദീകരണവുമായി ആഭ്യന്തര മന്ത്രി
ജനുവരി 26 ന് കർഷക യൂണിയനുകൾ ആഹ്വാനം ചെയ്ത ട്രാക്ടർ പരേഡിനിടെ ഡൽഹിയിലെ ഐടിഒയ്ക്ക് സമീപം ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു
ന്യൂഡൽഹി: കർഷക സമരം നടക്കുന്ന ഡൽഹി അതിർത്തികളിലെ റോഡുകളിൽ ഇരുമ്പ് ആണികൾ പതിച്ചത് റിപബ്ലിക് ദിനത്തിലുണ്ടായതുപോലത്തെ അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനാണെന്ന് ആഭ്യന്തര മന്ത്രാലയം. കർഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് നഗരത്തിന്റെ അതിർത്തിയിൽ ഒരു റോഡും കുഴിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചതായും രാജ്യസഭയിൽ ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി അറിയിച്ചു.

ജനുവരി 26 ന് കർഷക യൂണിയനുകൾ ആഹ്വാനം ചെയ്ത ട്രാക്ടർ പരേഡിനിടെ ഡൽഹിയിലെ ഐടിഒയ്ക്ക് സമീപം ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഒരു വിഭാഗം ചെങ്കോട്ടയിൽ ആക്രമിച്ച് നിഷാൻ സാഹിബ് പതാക ഉയർത്തി. സംഘർഷത്തിൽ 27 കാരനായ കർഷകനായ നവരീത് സിംഗ്, 300 ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിൽ ബാരിക്കേഡുകൾ ശക്തമാക്കിയതായും മന്ത്രി വ്യക്തമാക്കി.
ജനുവരി 26നുണ്ടായ അക്രമണത്തെതുടർന്ന് 38 കേസുകൾ രജിസ്റ്റർ ചെയ്തതായും ഇതിൽ സൈബർ കറ്റകൃത്യം അടക്കം നിരവധി നിയമലംഘനങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു. പരസ്പര ധാരണ തെറ്റിച്ചുകൊണ്ടാണ് കർഷകർ ബാരിക്കേഡുകൾ തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ തുടരുന്ന സമരം ശക്തമായി മുന്നോട്ടുപോകുകയാണ്. കര്‍ഷകരുടെ സമരം നാല് മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 26ന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധന വിലയിലും സ്വകാര്യ വത്കരണത്തിലും പ്രതിഷേധിച്ച് മാര്‍ച്ച് 15ന് നടത്തുന്ന പ്രതിഷേധത്തില്‍ ചില ട്രേഡ് യൂണിയനുകള്‍ പങ്കുചേരുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. സംയുക്ത കിസാന്‍ യൂണിയനാണ് ഇപ്പോള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കര്‍ഷക സമരത്തില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഭരണത്തില്‍ തുടരുന്ന നാള്‍വരെ തലസ്ഥാനത്ത് സമരം തുടരാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാണെന്ന് മുതിര്‍ന്ന കര്‍ഷക നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ മകന്‍ നരേന്ദ്ര ടിക്കായത്ത് അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ എത്ര ശ്രമിച്ചാലും സമരത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
അതേസമയം, കര്‍ഷക സമരത്തില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഭരണത്തില്‍ തുടരുന്ന നാള്‍വരെ തലസ്ഥാനത്ത് സമരം തുടരാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാണെന്ന് മുതിര്‍ന്ന കര്‍ഷക നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ മകന്‍ നരേന്ദ്ര ടിക്കായത്ത് അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ എത്ര ശ്രമിച്ചാലും സമരത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications