'ബിജെപി സോണിയ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുമോ?'; എഎപിയുടെ മറുപടി
അഹമ്മദാബാദ്:രാജിവെച്ച് 7 വർഷങ്ങൾക്ക് ശേഷം വീണ്ടും ആം ആദ്മി പാർട്ടിയുമായി സാമൂഹിക പ്രവർത്തക മേധാ പട്കർ അടുക്കുന്നത് ഗുജറാത്ത് രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മേധ പട്കറിനെ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് ബിജെപി ആരോപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇത്തരമൊരു പ്രസ്താവന ആദ്യം നടത്തിയത്. ഇപ്പോൾ ബിജെപി നേതാക്കൾ എല്ലാം ഇക്കാര്യം ആവർത്തിക്കുന്നുണ്ട്.
ചർച്ച കടുത്തതോടെ ഇക്കാര്യത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതൃത്വം. മേധയെ ആം ആദ്മി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന് പറയുന്നത് സോണിയ ഗാന്ധിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് പറയുന്നതിന് തുല്യമാണെന്ന് എ എ പി ജോയിന്റെ സെക്രട്ടറി ഇസുദൻ ഗാദ്വി പ്രതികരിച്ചു. എ എ പിയെ ലക്ഷ്യം വെച്ചുള്ള ബി ജെ പിയുടെ ഇത്തരം പ്രതികരണങ്ങൾ തിരഞ്ഞെടുപ്പ് പോരാട്ടം എന്നത് ബി ജെ പിയും എ എ പിയും തമ്മിലാണെന്നും കോൺഗ്രസ് ചിത്രത്തിലെ ഇല്ലെന്ന് തെളിയിക്കുന്നതാണെന്നും ആം ആദ്മി നേതാവ് പറഞ്ഞു.

എ എ പി വലിയ പിന്തുണ നേടുന്നുണ്ടെന്ന യാഥാർത്ഥ്യം ബി ജെ പി തിരിച്ചറിയുന്നുണ്ട്. അതിനാലാണ് തങ്ങൾക്കെതിരെ അവർ പല കള്ളത്തരങ്ങളും പ്രചരിപ്പിക്കുന്നത്. ആഭ്യന്തര മന്ത്രി വരെ ഇത്തരം പ്രചരണങ്ങൾ ഏറ്റുപിടിക്കുന്നത് അപഹാസ്യമാണ്, നേതാവ് പറഞ്ഞു. എന്നാൽ മേധാ പട്കറെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ അവർക്ക് ഉദ്ദേശമില്ലെങ്കിൽ തങ്ങളുടെ വാദം പരസ്യമായി തള്ളിക്കളയാൻ അവർ തയ്യാറാകണമെന്ന് ബി ജെ പി ജനറൽ സെക്രട്ടറി ഭാർഗവ് ബട്ട് പറഞ്ഞു.

'അവർ എപ്പോഴെങ്കിലും തങ്ങളൾ പറഞ്ഞതിനെ തള്ളിക്കളഞ്ഞോ? അങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. നർമ്മദ വിഷയത്തിൽ മേധാ പട്കർ കഴിഞ്ഞ് രണ്ട് പതിറ്റാണ്ടായി ഗുജറാത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. കച്ചിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ജലലഭ്യത സാധ്യമാക്കിയത് പ്രധാനമന്ത്രിയാണ്. ഗുജറാത്ത് ഒരിക്കലും മേധാ പട്കറെ അംഗീകരിക്കില്ല',ബട്ട് പറഞ്ഞു. ആദിവാസി മേഖലയിൽ പിന്തുണ നേടാനാണ് എ എ പി ശ്രമിക്കുന്നത്. അതുകൊണ്ടാണ് തങ്ങളുടെ ആദ്യ നീക്കമായി അവർ സംസ്ഥാനത്ത് ഭാരതീയ ട്രൈബൽ പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയത്. പട്കർ പ്രവർത്തിച്ചിട്ടുള്ള ആദിവാസി മേഖലകൾ ലക്ഷ്യം വെച്ചാണ് ആം ആദ്നിയുടെ നീക്കം. എന്നാൽ പട്കറുടെ മുഖ്യമന്ത്രി സ്ഥനാർത്ഥിത്വം പ്രഖ്യാപിക്കുന്നതോടെ ആം ആദ്മിക്ക് അവിടെ തിരിച്ചടി ലഭിക്കും, മറ്റൊരു ബി ജെ പി നേതാവ് പറഞ്ഞു.

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥിയായി മുംബൈയിൽ നിന്നും മേധാ പട്കർ മത്സരിച്ചിരുന്നു. തൊട്ടടുത്ത വർഷം തന്നെ അവർ പാർട്ടിയിൽ നിന്നും രാജിവെക്കുകയായിരുന്നു. അതേസമയം ബി ജെ പിയുടെ ആരോപണത്തിനെതിരെ നേരത്തേ മേധാപട്കർ തന്നെ രംഗത്തെത്തിയിരുന്നു. താൻ ആം ആദ്മിയിൽ ചേർന്ന് വൈകാതെ തന്നെ പാർട്ടി വിട്ടിരുന്നുവെന്നും ആം ആദ്മിയുടെ തീരുമാനങ്ങൾ അറിയാതെ ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ബിജെപിക്ക് എങ്ങനെയാണ് നടത്താൻ കഴിയുന്നതെന്നുമായിരുന്നു മേധയുടെ ചോദ്യം.
ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്

അതേസമയം സൗരാഷ്ട്ര മേഖലയിൽ ഉൾപ്പെടെ ആം ആദ്മി നേടുന്ന സ്വീകാര്യതയാണ് ബി ജെ പിയെ അസ്വസ്ഥതപെടുത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ സംസ്ഥാന ഇന്റലിജെൻസ് നടത്തിയ സർവ്വേയിൽ ഗുജറാത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആകെയുളള 182 സീറ്റുകളിൽ 55 സീറ്റ് ആം ആദ്മിക്ക് വിജയിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ആം ആദ്മി നേതാവ് സന്ദീപ് പതക് അവകാശപ്പെട്ടിരുന്നു. സൂറത്ത് മേഖലയിൽ മാത്രം ആകെയുള്ള 12 സീറ്റിൽ 8 സീറ്റുകൾ നേടാൻ തങ്ങൾക്ക് സാധിക്കുമെന്ന് കഴിഞ്ഞ ദിവസം കെജരിവാളും അവകാശപ്പെട്ടിരുന്നു.
സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ












Click it and Unblock the Notifications