Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യു സമരം മുതലെടുക്കാന്‍ ഐസിസ് ശ്രമിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം മുതലെടുക്കാന്‍ ഐസിസ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഐസിസ് സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

രാജ്യദ്രോഹ കുറ്റം ചുമത്തി തിഹാര്‍ ജയിലില്‍ അടച്ച കനയ്യ കുമാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവധ വിദ്യാര്‍ത്ഥി സംഗഘടനകള്‍ പ്രക്ഷേഭം നടത്തുന്ന സമയത്ത് അഹമ്മദ് അലി തങ്ങളെ വിളിച്ചിരുന്നുവെന്നും പ്രക്ഷോഭത്തിനിടയില്‍ കയറിചെന്ന് വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കാനും പെട്രോള്‍ ബോംബുകള്‍ എറിയാനും ആവശ്യപ്പെട്ടതായി പത്തൊന്‍പതുകാരനായ ആഷിഖ് അഹമ്മദ് ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞു.

ISIS

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ഐഎസിന്റെ ലക്ഷ്യമെന്നാണ് എന്‍ഐയുടെ നിഗമനം. ഫെബ്രുവരി 22നാണ് ആഷിഖ് എന്‍ഐഎയുടെ പിടിയിലായത്. ഇന്ത്യയില്‍ നിന്നും നിരവധി യുവാക്കള്‍ ഐഎസിലേക്ക് ചേരുന്നതായി നേരത്തെ തന്നെ എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു.

അതേസമയം ജെഎന്‍യു സ്റ്റൂഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വ്വകലാശാല സ്വീകരിച്ച അച്ചടക്ക നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. അച്ചടക്ക നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ വാഴ്‌സിറ്റിയിലെ അപ്പലേറ്റ് അതോറിറ്റി വാദം കേട്ട് നടപടി എടുക്കുന്നുതുവരെയാണ് സ്റ്റേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+