കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഇസ്രായേലി ശാസ്ത്രജ്ഞന്‍

Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം ആയ ബിഎ.2.75 കണ്ടെത്തിയതായി ഇസ്രായേലി ശാസ്ത്രജ്ഞന്‍. ഡോ.ഷേ ഫ്‌ലിഷോണ്‍ ആണ് ഞെട്ടിക്കുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ടെല്‍ ഹാഷോമറിലെ ഷെബ മെഡിക്കല്‍ സെന്ററിലെ സെന്‍ട്രല്‍ വൈറോളജി ലബോറട്ടറിയിലെ ഡോക്ടറാണ് ഷെയ് ഫ്‌ലിഷോണ്‍.

ട്വീറ്റിലൂടെയാണ് പുതിയ ഉപവകഭേദങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ''ഇതുവരെ 85 സീക്വന്‍സുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്, പ്രധാനമായും ഇന്ത്യയില്‍ നിന്നും (10 സംസ്ഥാനങ്ങളില്‍ നിന്നും) മറ്റ് 7 രാജ്യങ്ങളില്‍ നിന്നും. ഇന്ത്യയ്ക്ക് പുറത്തുള്ള സീക്വന്‍സുകളെ അടിസ്ഥാനമാക്കി ഇതുവരെ ഒരു ട്രാന്‍സ്മിഷനും ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞില്ല', എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

csd

2022 ജൂലൈ 2 വരെ മഹാരാഷ്ട്രയില്‍ 27, പശ്ചിമ ബംഗാളില്‍ 13, ഡല്‍ഹി, ജമ്മു, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്ന് വീതവും ഹരിയാനയില്‍ ആറ്, ഹിമാചല്‍ പ്രദേശില്‍ മൂന്ന്, കര്‍ണാടകയില്‍ 10, മധ്യപ്രദേശില്‍ അഞ്ച്, തെലങ്കാനയില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായും ഇത്തരത്തില്‍ ആകെ പുതിയ ഉപവിഭാഗത്തിന്റെ 69 കേസുകള്‍ ഇന്ത്യയില്‍ കണ്ടു എന്നുമാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യയെ കൂടാതെ മറ്റ് ഏഴ് രാജ്യങ്ങളും പുതിയ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തതായി നെക്സ്റ്റ്‌സ്‌ട്രെയിന്‍ (ജീനോമിക് ഡാറ്റയിലെ ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം) പറഞ്ഞു. രണ്ടാം തലമുറ വേരിയന്റുകള്‍ കണ്ടെത്തിയ മേഖലയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് ആദ്യമാണെന്ന് ഷെയ് ഫ്‌ലെഷോണ്‍ ട്വിറ്ററില്‍ കുറിച്ചു.

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

ബിഎ.2.75 അടുത്ത പ്രബലമായ വേരിയന്റായിരിക്കുമോ? ആശങ്കപ്പെടേണ്ടതുണ്ടോ എന്നൊന്നും ഇപ്പോള്‍ പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. ബിഎ. 2.75 വളരെ അധികം ജാഗ്രത കാണിക്കേണ്ട ഒരു വകഭേദമാണെന്നാണ് ഇംപീരിയല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലെ ഒരു വൈറോളജിസ്റ്റ് ഡോ ടോം പീക്കോക്ക് പറയുന്നത്. അതേസമയം ഇത്തരം വകഭേദങ്ങള്‍ അസാധാരണമല്ല എന്നാണ് ഇന്ത്യയുടെ പ്രതികരണം.

എകെജി സെന്റര്‍ ആക്രമണം: അപലപിക്കാന്‍ മടിയെന്തിന്? പ്രതിപക്ഷത്തോട് പിണറായിഎകെജി സെന്റര്‍ ആക്രമണം: അപലപിക്കാന്‍ മടിയെന്തിന്? പ്രതിപക്ഷത്തോട് പിണറായി

വൈറസ് നീണ്ടുനില്‍ക്കുമ്പോള്‍ വേരിയന്റുകള്‍ സംഭവിക്കും. മാറിയ വകഭേദങ്ങള്‍ പ്രതീക്ഷിക്കുന്നു. മ്യൂട്ടേഷനുകള്‍ സംഭവിക്കുമെന്ന് അറിയാം. അസാധാരണമായി ഒന്നുമില്ല, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ഉന്നത ശാസ്ത്രജ്ഞന്‍ ഡോ സമീരന്‍ പാണ്ഡ പറഞ്ഞു. ഇത് കാരണമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് എന്ന് ഇപ്പോള്‍ പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Israeli scientist finds new subtype of covid BA.2.75 in 10 states of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X