കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാനില്‍ നില്‍ക്കില്ല.... വരാനുള്ളത് അഞ്ച് ബഹിരാകാശ മിഷനുകള്‍, തുടക്കം ഗഗന്‍യാനില്‍

Google Oneindia Malayalam News

ബംഗളൂരു: ചന്ദ്രയാന്‍ രണ്ടിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി നടന്നില്ലെന്ന നിരാശയിലാണ് ശാസ്ത്രലോകം. പക്ഷേ 95 ശതമാനവും മിഷന്‍ വിജയമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി കഴിഞ്ഞു. ദീര്‍ഘകാലം ഇതിന് ചന്ദ്രനെ ഭ്രമണ ചെയ്യാനും സാധിക്കും. എന്നാല്‍ ബഹിരാകാശ ലോകത്ത് ഇന്ത്യയുടെ കാല്‍വെപ്പ് ഇവിടെ അവസാനിച്ചെന്ന് ആര്‍ക്കും പറയാനാവില്ല.

അണിയറയില്‍ ശാസ്ത്രലോകത്തെ ഒന്നടങ്കം ഞെട്ടിക്കാനുള്ള അഞ്ച് പദ്ധതികളാണ് ഇന്ത്യ തയ്യാറാക്കുന്നത്. ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം അടക്കമുള്ള കാര്യങ്ങൡലൂടെ നാസയെ അടക്കം അമ്പരിപ്പിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചിരിക്കുകയാണ്. വിദേശരാജ്യങ്ങള്‍ ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള സഞ്ചാരം തന്നെ ഇന്ത്യക്ക് ഏറ്റവും വലിയ നേട്ടമാണ്. ഇനി വരാനിരിക്കുന്ന പദ്ധതികളെ നമുക്ക് അതിന് മുമ്പ് പരിചയപ്പെടാം.

ഗഗന്‍യാന്‍ പദ്ധതി

ഗഗന്‍യാന്‍ പദ്ധതി

മൂന്നംഗ സംഘത്തെ ബഹിരാകാശ മേഖലയില്‍ എത്തിക്കാനുള്ള പദ്ധതിയാണ് ഗഗന്‍യാന്‍. ഏഴു ദിവസമെങ്കിലും ബഹിരാകാശ മേഖലയില്‍ താമസിക്കുകയാണ് ലക്ഷ്യം. 2022ലാണ് ഈ പദ്ധതി ലോഞ്ചിംഗിനായി തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഐഎസ്ആര്‍ഒ ആണ് ഈ ബഹിരാകാശ പേടകം നിര്‍മിച്ചത്. വെറും പതിനായിരം കോടി രൂപയില്‍ താഴെയാണ് ഇതിന്റെ ചെലവ്.

ശുക്രന്‍യാന്‍ മിഷന്‍

ശുക്രന്‍യാന്‍ മിഷന്‍

ഇന്ത്യ ഏറ്റവും പ്രതീക്ഷ വെക്കുന്ന മിഷനാണ് ശുക്രന്‍യാന്‍. വീനസ് ഗ്രഹത്തെ കുറിച്ച് ആരുമറിയാത്ത കാര്യങ്ങള്‍ പഠിച്ചെടുക്കാനാണ് ഈ മിഷന്‍. പ്രത്യേക ഓര്‍ബിറ്റര്‍ വീനസിന്റെ അന്തരീക്ഷത്തെ കുറിച്ച് പഠിക്കാന്‍ ഐഎസ്ആര്‍ഒ അയക്കുന്നുണ്ട്. ഇത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനാലാണ് നിര്‍മിച്ചിരിക്കുന്നത്. വീനസിന്റെ ചൂടേറിയ പ്രതലം, സാന്ദ്രത എന്നിവയാണ് ശുക്രയാനിലൂടെ കണ്ടെത്തുക. 2023ലാണ് ഈ മിഷന്‍ ലോഞ്ച് ചെയ്യുക.

സ്‌പേസ് സ്റ്റേഷന്‍

സ്‌പേസ് സ്റ്റേഷന്‍

ബഹിരാകാശാത്ത് സ്വന്തമായി സ്‌പേസ് സ്റ്റേഷന്‍ എന്നതാണ് ഇന്ത്യയുടെ അടുത്ത പടി. 15 മുതല്‍ 20 ടണ്‍ വരെ ഭാരമുള്ളതായിരിക്കും ഈ സ്‌പേസ് സ്റ്റേഷന്‍. ബഹിരാകാശ യാത്രികരെ 15 മുതല്‍ 20 ദിവസം വരെ ഈ നിലയില്‍ താമസിപ്പിക്കാം. ഇതിന്റെ പ്ലാനിനെ കുറിച്ച് സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ നല്‍കും. അടുത്ത അഞ്ചോ മുതല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഇത് ഗഗന്‍യാന്‍ പദ്ധതിയുടെ അടുത്ത ഘട്ടമാണ്.

മംഗള്‍യാന്‍ 2

മംഗള്‍യാന്‍ 2

ഇന്ത്യ ചൊവ്വാ പര്യവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. 2013ല്‍ ആദ്യ ചൊവ്വാ നിരീക്ഷണ ഓര്‍ബിറ്റര്‍ ഇന്ത്യ വിക്ഷേപിച്ചിരുന്നു. ചൊവ്വയുടെ പ്രതലത്തെ കുറിച്ചുള്ള പഠനമാണ് മംഗള്‍യാന്‍ 2 ലക്ഷ്യമിടുന്നത്. ചൊവ്വയുടെ രൂപശാസ്ത്രപരമായതും ധാതുലവണങ്ങള്‍ ഉള്‍പ്പെടുന്നതുമായ കാര്യങ്ങളെ കുറിച്ചാണ് പഠനം. 2024ലാണ് ഈ മിഷന്‍ ലോഞ്ച് ചെയ്യുക. എയറോ ബ്രേക്കിംഗ് സംവിധാനം പ്രകാരം ഇത് ഒരു അച്ചുതണ്ടിലേക്ക് നീങ്ങി കൂടുതല്‍ സൗകര്യപ്രദമായ മേഖലയില്‍ നിന്നായിരിക്കും നിരീക്ഷണം.

ആദിത്യ എല്‍1

ആദിത്യ എല്‍1

ഇതുവരെ ഒരു രാജ്യവും കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിക്കാത്ത സ്ഥലമാണ് ചന്ദ്രന്‍. ഇതിനെ കുറിച്ചാണ് ഐഎസ്ആര്‍ഒ പഠിക്കാന്‍ ഒരുങ്ങുന്നത്. ആദിത്യ എല്‍1 എന്നാണ് ഈ ബഹിരാകാശ പേടകത്തിന്റെ പേര്. ഭൂമിയില്‍ നിന്ന് 1.5 മില്യണ്‍ ദൂരത്തില്‍ നിന്നാണ് സൂര്യനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക. ലാഗ്രാന്‍ഗിയന്‍ പോയിന്റില്‍ നിന്നായിരിക്കും പ്രദക്ഷിണം. അതുകൊണ്ട് സൂര്യഗ്രഹണ സമയത്ത് പോലും തടസ്സം നേരിട്ടില്ല. 2020ല്‍ തന്നെ ഇത് ലോഞ്ച് ചെയ്യും. സൂര്യന്റെ നിഗൂഢ രഹസ്യങ്ങള്‍ ആദിത്യ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

<strong>മുംബൈ കോണ്‍ഗ്രസില്‍ പ്രസിഡന്റ് പോര്... സോണിയ ക്യാമ്പും രാഹുല്‍ ക്യാമ്പും തമ്മില്‍</strong>മുംബൈ കോണ്‍ഗ്രസില്‍ പ്രസിഡന്റ് പോര്... സോണിയ ക്യാമ്പും രാഹുല്‍ ക്യാമ്പും തമ്മില്‍

English summary
isro set for 5 future missions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X