ജയ ടിവി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ജയ ടിവിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ മിന്നല്‍ റെയ്ഡ് നടത്തിയത്.

1

നിലവില്‍ എഐഡിഎംകെ നേതാവായ ശശികലയുടെ കുടുംബമാണ് ജയ ടിവിയെ നിയന്ത്രിക്കുന്നത്. ഇതു ജയ ടിവി ചാനലിനെ മാത്രം കേന്ദ്രീകരിച്ചുള്ള റെയ്ഡ് അല്ലെന്നും മുഴുവന്‍ കമ്പനിയെയും ഉള്‍പ്പെടുത്തിയുള്ളതാണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്.

2

ഓപ്പറേഷന്‍ ക്ലീന്‍ മണിയെന്ന കര്‍മ പരിപാടിയുടെ ഭാഗമായാണ് ഈ റെയ്ഡ്. ജയ ടിവിയുടെ ഓഫീസില്‍ മാത്രമല്ല ചാനല്‍ ഡയറക്ടര്‍ വിവേകിന്റെ വീട്ടിലും റെയ്ഡ് നടത്തി. തമിഴ്‌നാട്ടില്‍ മറ്റു 160 ഇടങ്ങളില്‍ കൂടി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

English summary
IT raid in Jaya tv office in Chennai.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്