ഇറ്റാലിയന്‍ ഭക്ത സായിബാബയ്ക്ക് നല്‍കിയത്!! ഞെട്ടിപ്പിക്കുന്ന സംഭവം, ഇതാദ്യമായല്ല!!

  • Written By:
Subscribe to Oneindia Malayalam

ഷിര്‍ദി: ഇറ്റാലിയന്‍ ഭക്ത ഷിര്‍ദി സായിബായക്ക് 28 ലക്ഷം രൂപയുടെ സ്വര്‍ണകിരീടം സംഭാവനയായി നല്‍കി. ഷിര്‍ദിയിലെ സായിബാബയുടെ ക്ഷേത്രത്തിലെത്തിയാണ് ഇറ്റലിക്കാരിയായ 72കാരി സെലിനി ഡൊളോറാസ് എന്ന സ്ത്രീ ഇത്രയും വലിയ തുകയുടെ സംഭാവന നല്‍കി ഞെട്ടിച്ചത്. 855 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കിരീടത്തില്‍ രത്‌നങ്ങളും പതിച്ചിരുന്നു.

saibaba

സായിബാബയുടെ കടുത്ത ഭക്ത കൂടിയായ ഇവര്‍ തന്റെ പേര് സായ് ദുര്‍ഗയെന്നു മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി സായിബാബയുടെ ഭക്തയാണ് ഇവര്‍. എല്ലാ മാസവും ഇവര്‍ സായിബാബയുടെ ക്ഷേത്രം സന്ദര്‍ശിക്കാറുമുണ്ട്.
ഇതാദ്യമായല്ല ഈ സ്ത്രീ ക്ഷേത്രത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നത്. നേരത്തേ സ്വര്‍ണം പൂശിയ 25 ലക്ഷം രൂപ മതിപ്പ് വരുന്ന രണ്ടു രുദ്രാക്ഷങ്ങളും ഇവര്‍ ക്ഷേത്രത്തിനു നല്‍കിയിരുന്നു.

saibaba1

ഇറ്റലിയില്‍ വലിയൊരു സായിബാബ ക്ഷേത്രം പണിയുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് സായ് ദുര്‍ഗ പറഞ്ഞു. ക്ഷേത്രത്തിന്റെ മാതൃക സായിബാബയുടെ പ്രതിഷ്ഠയുടെ കാല്‍ക്കല്‍ വച്ച് അനുഗ്രഹം വാങ്ങിക്കാന്‍ കൂടിയാണ് അവര്‍ കഴിഞ്ഞ ദിവസം ഷിര്‍ദിയിലെത്തിയത്.

English summary
72-year-old Italian woman, who claims to be a staunch devotee of Saibaba, has donated a gold crown worth about Rs 28 lakh to the famous temple here. Selini Doloras alias Sai Durga yesterday donated the gold crown, weighing around 855 gms and studded with gems, to the temple, Shri Saibaba Sansthan trustee Sachin Tambe said.
Please Wait while comments are loading...