Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ പണം ഊറ്റുന്നത് സ്വർണവും ക്രൂഡ് ഓയിലും മാത്രമല്ല; വില്ലനായി മറ്റൊരു ഇറക്കുമതിയും

രാജ്യത്തെ വ്യാപര കമ്മി കുത്തനെ ഉയർത്തുന്ന പ്രധാന ഇറക്കുമതികളാണ് സ്വർണ്ണവും ക്രൂഡ് ഓയിലും. ഒക്ടോബറിൽ രാജ്യത്തിന്റെ ചരക്ക് വ്യാപാരക്കമ്മി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 41.68 ബില്യൺ ഡോളറിലെത്തി. എണ്ണയ്ക്കും സ്വർണത്തിനും പുറമെ വളത്തിന്‍റെ ഇറക്കുമതിയും കുത്തനെ ഉയർന്നതാണ് വ്യാപാര കമ്മി വർധിപ്പിച്ചതിലെ പ്രധാന ഘടകമെന്നും കണക്കുകള്‍ പറയുന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വള ഇറക്കുമതി ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 82% കൂടി. ജൂലൈ-ഒക്ടോബർ നാല് മാസം കൊണ്ട് മാത്രം 8.09 ബില്യൻ ഡോളർ (ഏകദേശം ₹68,000 കോടി) ചെലവഴിച്ചു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 143.67% വർധനവാണ്. പ്രധാന കാരണം യൂറിയ ഇറക്കുമതിയിലെ റെക്കോർഡ് വർധനവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈ-ഒക്ടോബറിൽ യൂറിയ ഇറക്കുമതി 228.43% ഉയർന്ന് 49.79 ലക്ഷ് ടണ്ണായി (LT) ആയി (കഴിഞ്ഞ വർഷം 15.16 LT മാത്രം).

crude-gold-

മണ്‍സൂണ്‍ മികച്ച രീതിയില്‍ ലഭിച്ചതിനെ തുടർന്ന് നെൽ, ചോളം കൃഷി വിസ്തൃതി കൂടിയതോടെ രബി സീസണിൽ യൂറിയക്ക് ആവശ്യം കുതിച്ചുയർന്നു. ജൂലൈ മുതൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂറിയ ക്ഷാമ റിപ്പോർട്ടുകൾ വന്നു. തൽഫലമായി, സർക്കാർ 2-3 മാസത്തിനുള്ളിൽ മൂന്ന് ഘട്ടങ്ങളിലായി 60 ലക്ഷ് ടൺ യൂറിയ ഇറക്കുമതി ചെയ്യാൻ നിർബന്ധിതമായി. അതേസമയം, മുഴുവൻ 2024-25 വർഷത്തിലെ യൂറിയ ഇറക്കുമതി വെറും 56.47 ലക്ഷ് ടൺ മാത്രമായിരുന്നു!

ഇന്ത്യയില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയർന്നതോടെ വിലയും കുത്തനെ കുതിച്ചു. ഉദാഹരണത്തിന് യൂറിയയുടെ വില ടണ്ണിന് 400-410 ഡോളർ (CFR) ആയി ഉയർന്നു. 2024 നവംബറിൽ ഇതേ ഉൽപ്പന്നത്തിന്‍റെ വില 362 ഡോളർ മാത്രമായിരുന്നു. ഓഗസ്റ്റ് മാസത്തിൽ ആഗോള വിപണി കൂടുതൽ ചൂടുപിടിച്ചു അന്ന് യൂറിയ വില ടണ്ണിന് 530 ഡോളർ വരെ എത്തി. എന്നാൽ സെപ്റ്റംബറിൽ ചൈന വള കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നതോടെ വിതരണ സമ്മർദ്ദം കുറയുകയും വിലയിൽ സ്വൽപ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

ഇറക്കുമതി കൂട്ടിയതിനാൽ ചില വളങ്ങളുടെ സ്റ്റോക്ക് സെപ്റ്റംബറിനെക്കാൾ മെച്ചപ്പെട്ടെങ്കിലും യൂറിയ ഉൾപ്പെടെ പലതും കഴിഞ്ഞ വർഷത്തെക്കാൾ താഴെയാണ്. ഖാരിഫ് സീസണിൽ ഒരു വാങ്ങുന്നയാൾക്ക് പ്രതിമാസം 50 ബാഗ് സബ്‌സിഡി വളം എന്ന പരിധി കേന്ദ്രം ഏർപ്പെടുത്തിയിരുന്നു. ഇത് റാബി സീസണിലും തുടരുന്നു. ജില്ലാ കളക്ടർമാർക്ക് പ്രമുഖ 20 വാങ്ങുന്നയാളുകളുടെ ലിസ്റ്റ് നൽകി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+